സ്‌പെയിന്‍ വക സഊദിക്ക് കൂടുതല്‍ ലേസര്‍ ഗൈഡഡ് ബോംബുകള്‍
റിയാദ്: സഊദി പ്രതിരോധ മേഖല കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്‌പെയിനില്‍ നിന്നും കൂടുതല്‍ ലേസര്‍ ഗൈഡഡ് ബോംബുകള്‍ ഇറക്കുമതി ചെയ്യുന്നു. ഇതടക്കമുള്ള സൈനിക ആയുധങ്ങളുടെ കരാറിന് സ്‌പെയിന്‍ അംഗീകാരം നല്‍കി. സ്പാനിഷ് വിദേശ കാര്യ മന്ത്രി ജോസഫ് ബോറെല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരത്തില്‍ പെട്ട നാനൂറ് ബോംബുകളാണ് സഊദിക്ക് നല്‍കുന്നത്. 2015 ല്‍ അന്നത്തെ സ്‌പെയിന്‍ ഭരണകൂടം സഊദിയുമായി ഒപ്പുവെച്ച ആയുധ കരാറിന്റെ ഭാഗമായാണ് ലേസര്‍ ഗൈഡഡ് ബോംബുകള്‍ നല്‍കുന്നതെന്ന് ഓണ്‍ഡ സീറോ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
സ്‌പെയിന്‍ ഗവണ്മെന്റിനു കീഴിലെ പ്രതിരോധ വകുപ്പും വിവിധ മന്ത്രാലയങ്ങളും അന്നത്തെ കരാര്‍ കൂടുതല്‍ പഠന വിധേയമാക്കിയതിനു ശേഷമാണ് ആയുധ ഇടപാടുകള്‍ നടത്തുന്ന കാര്യം തീരുമാനിച്ചത്. കരാര്‍ ഇത്തരത്തില്‍ അനന്തമായി നീട്ടി കൊണ്ട് പോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് തങ്ങള്‍ മനസ്സിലാക്കിഎന്നും അദ്ദേഹം പറഞ്ഞു. അതിതീവ്ര കൃത്യതയോടെ ലക്ഷ്യങ്ങള്‍ക്കു നേരെ ആക്രമണം നടത്തുന്നതിന് ശേഷിയുള്ളതാണ് ലേസര്‍ ഗൈഡഡ് ബോംബുകള്‍. ഇത്തരത്തില്‍ വളരെ കൃത്യതയോടെ പ്രയോഗിക്കാന്‍ കഴിയുന്ന ആയുധങ്ങള്‍ സൈനിക രംഗത്ത് വളരെ കുറവാണെന്നും അദ്ദേഹം റേഡിയോ അഭിമുഖത്തില്‍ പറഞ്ഞു. സഊദിമായുള്ള തന്ത്രപ്രധാന ബന്ധം കാത്തു സൂക്ഷിക്കുന്നതിന്റെ ഭാഗമായി ആയുധ കരാര്‍ വിഷയത്തില്‍ സഹകരിക്കുന്നതിനുള്ള സന്നദ്ധത കഴിഞ്ഞ ദിവസം സ്‌പെയിന്‍ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."