സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ജയം
വരന്തരപ്പിള്ളി: വരന്തരപ്പിള്ളി സര്‍വിസ് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
ആകെയുള്ള 13 സീറ്റുകളില്‍ 8 ജനറല്‍ സീറ്റുകളിലേക്കായിരുന്നു തെരഞ്ഞടുപ്പ് നടന്നത്. ശേഷിച്ച 5 സംവരണ സീറ്റുകളിലേക്കും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ നേരത്തെ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അനില്‍ കുമാര്‍ ഞാറ്റുവെട്ടി, അഭിജിത് പ്രസാദ് എടതിരിഞ്ഞി, പൗലോസ് കാട്ടാളന്‍, കെ.എം മുഹമ്മദ് അഷ്‌റഫ്, വി.കെ ശശിധരന്‍, സൈതലവി ചക്രോടി, ബാവ മേനാട്ടി, ഹരിദാസ് കോമത്തുകാട്ടില്‍ എന്നിവരാണ് ജനറല്‍ സീറ്റുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍. വിജി ചെറിയാന്‍ മഞ്ഞളി, മൈമൂന സയ്ദ്, സീന ജോര്‍ജ്, സീനത്ത് അഷ്‌റഫ്, അനീഷ് കഴക്കുമ്പാട്ട് എന്നിവരാണ് എതിരില്ലാതെ നേരത്തെ തന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നവര്‍.
വിജയിച്ച സ്ഥാനാര്‍ഥികളുമായി എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വാന്തരപ്പിള്ളിയില്‍ ആഹ്ലാദ പ്രകടനം നടത്തി.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."