മലയാളികള്‍ സ്ത്രീവിരുദ്ധതയുടെ ഇരുണ്ട കാലത്തേക്ക് അടുക്കുന്നു: ടി.പി രാജീവന്‍
മുക്കം: ജാതി, മത വിഭാഗീയതക്കൊപ്പം മലയാളികള്‍ ഭീതിജനകമായ തരത്തില്‍ സ്ത്രീവിരുദ്ധതയുടെ ഇരുണ്ട കാലത്തേക്ക് നടന്നടുക്കുന്നുവെന്ന് എഴുത്തുകാരന്‍ ടി.പി രാജീവന്‍. മാനവം മുക്കത്ത് സംഘടിപ്പിച്ച മാനവോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഥാകാരന്റെയും കഥാപാത്രങ്ങളുടെയും പേരുകള്‍ പ്രതിനിധാനം ചെയുന്ന വംശത്തെ സാഹിത്യ വായനയ്ക്ക് മാനദണ്ഡമാവുന്ന കെട്ട പ്രവണതക്കെതിരേ സമൂഹം ജാഗ്രവത്താകേണ്ടതുണ്ടെന്ന് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു കൊണ്ട് എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.
മുക്കം മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി. മാനവം ചെയര്‍മാന്‍ സലാം കാരമൂല അധ്യക്ഷനായി. മാനവോത്സവം സ്വാഗതസംഘം കണ്‍വീനര്‍ ജോസ് മുണ്ടത്താനം, എ. സുബൈര്‍, ബന്ന ചേന്ദമംഗല്ലൂര്‍, കോര്‍ഡിനേറ്റര്‍ മലിക് നാലകത്ത് സംസാരിച്ചു. മാനവോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ ഫോട്ടോ പ്രദര്‍ശനപുസ്തകമേളയുടെ ഉദ്ഘാടനം കഥാകൃത്ത് എം. നന്ദകുമാറും കവയിത്രി ജി.എസ് ശുഭയും നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."