ജപ്പാന്‍ ശുദ്ധജല ഗുണഭോക്താക്കള്‍ക്ക് വെള്ളക്കരം അടയ്ക്കാന്‍ സൗകര്യമില്ല
പൂച്ചാക്കല്‍: പ്രദേശത്തെ ജപ്പാന്‍ശുദ്ധജല ഗുണഭോക്താക്കള്‍ക്ക് വെള്ളക്കരം അടയ്ക്കുന്നതിനും പുതിയ കണക്ഷന് അപേക്ഷ നല്‍കുന്നതിനും മാക്കേക്കവലയിലെ ജപ്പാന്‍ ശുദ്ധജലവിതരണശാലയില്‍ സൗകര്യം വേണമെന്ന ആവശ്യം നടപ്പാകുന്നില്ല. പതിനായിരക്കണക്കിന് ഗുണഭോക്താക്കള്‍ ചേര്‍ത്തലയില്‍ പോയാണ് ഇത് സംബന്ധിച്ച ആവശ്യങ്ങള്‍ നടത്തുന്നത്.
അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി, തൈക്കാട്ടുശേരി, പള്ളിപ്പുറം പഞ്ചായത്ത് നിവാസികള്‍ക്കാണ് സൗകര്യം നിഷേധിക്കപ്പെടുന്നത്. സൗകര്യങ്ങള്‍ നടത്തേണ്ടതായ ജലഅതോറിറ്റിയുടെ സബ് ഡിവിഷന്‍, സെക്ഷന്‍ ഓഫിസുകള്‍ ചേര്‍ത്തലയിലാണ് പ്രവര്‍ത്തിക്കുന്നത്. അത് മാക്കേക്കവലയിലെ ശാലയില്‍ പ്രവര്‍ത്തിക്കുന്നതിന് പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ഓഫിസിനും ഉദ്യോഗസ്ഥര്‍ക്കു താമസിക്കാനുമായി കെട്ടിടങ്ങളും നിര്‍മിച്ചിട്ടുണ്ട്. ഇവയെല്ലാം വെറുതെ കിടന്ന് നശിക്കുകയാണ്. പ്രദേശവാസികളായ ഗുണഭോക്താക്കള്‍ കിലോമീറ്ററുകള്‍ താണ്ടി ചേര്‍ത്തലയിലെത്തി മണിക്കൂറുകള്‍ നിരനിന്ന് കരം അടയ്‌ക്കേണ്ടതുമായ അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."