HOME
DETAILS

ലോക ബാങ്ക് സംഘം ഇടുക്കി അണക്കെട്ട ് സന്ദര്‍ശിച്ചു

  
backup
September 14 2018 | 07:09 AM

%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%82-%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%85

ചെറുതോണി: പ്രകൃതി ദുരന്തങ്ങളില്‍ ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് എത്തിയ ലോകബാങ്ക് സംഘം കൂടുതല്‍ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തി.
ഇടുക്കി, ചെറുതോണി അണക്കെട്ട് സന്ദര്‍ശിച്ച് ഷട്ടറുകളുടേതടക്കം പ്രവര്‍ത്തനങ്ങള്‍ കെ.എസ്.ഇ.ബി അസി. എക്‌സി. എഞ്ചിനീയര്‍ അലോഷി പോളില്‍ നിന്നും ചോദിച്ചറിഞ്ഞു. പന്നിയാര്‍ ഹൈഡല്‍ പവര്‍ പ്രോജക്ട്, പന്നിയാര്‍കുട്ടി, പൊന്‍മുടി എസ് വളവ്, പെരിയാര്‍വാലി, പാംബ്ല, കീരിത്തോട്, ഉപ്പുതോട്, ചെറുതോണി ടൗണ്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. തൊടുപുഴ പുളിയന്‍മല റോഡിലെ നാശനഷ്ടങ്ങളും നേരില്‍ കണ്ടു. ആര്‍.ഡി.ഒ എം.പി വിനോദിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ലോകബാങ്ക് സംഘത്തെ അനുഗമിച്ചു.
വെള്ളാപ്പാറ ഫോറസ്റ്റ് ഐ.ബി ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ചു. തുടര്‍ന്ന് ഇടുക്കി ഗവ. ഗസ്റ്റ്ഹൗസില്‍ സംഘാംഗങ്ങള്‍ ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ സന്ദര്‍ശനം സംബന്ധിച്ച് ജില്ലാ കലക്ടറുമായി ആശയവിനിമയം നടത്തി. ലോക ബാങ്ക് ഹൗസിംഗ് ആന്റ് പബ്ലിക് ബില്‍ഡിംഗ്‌സ് ലീഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെപഷ്യലിസ്റ്റ് ദീപക് സിംഗ്, സംഘത്തിന്റെ കോ ഓര്‍ഡിനേറ്ററും അര്‍ബര്‍ ആന്റ് വാട്ടര്‍ കണ്‍സള്‍ട്ടന്റുമായ അനില്‍ദാസ്, വിദ്യാ മഹേഷ്, കാര്‍ത്തിക് ലക്ഷ്മണ്‍, മെഹുല്‍ ജെയ്ന്‍, നഹോ ഷിബുയ, ഇന്ദ്രനില്‍ ബോസ്, അങ്കുഷ് ശര്‍മ, റുമി താ ചൗധരി, മസാത് സുഗു തകാമത് സു, മാത്യൂസ് കെ മുല്ലക്കല്‍ എന്നിവരാണ് ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത്യാധുനിക സാങ്കേതികത ഉപയോ​ഗിച്ച് കഞ്ചാവ് കടത്തിയിരുന്ന സംഘത്തെ പിടികൂടി ദുബൈ കസ്റ്റംസ്

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-15-09-2024

PSC/UPSC
  •  3 months ago
No Image

മിഷേലിന് എന്താണ് സംഭവിച്ചത്; 7 വർഷം കഴിഞ്ഞിട്ടും കുരുക്കഴിയാതെ ദുരൂഹത

Kerala
  •  3 months ago
No Image

ഡാറ്റ റീച്ചാര്‍ജ് ചെയ്ത് മുടിയണ്ട; വീട്ടിലെ വൈഫൈ ഇനി നാട്ടിലും കിട്ടും; 'സര്‍വത്ര' പദ്ധതിയുമായി ബി.എസ്.എന്‍.എല്‍

Kerala
  •  3 months ago
No Image

സഊദി ഫുട്ബോൾ താരത്തിന് ദുബൈയിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്ക്

uae
  •  3 months ago
No Image

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala
  •  3 months ago
No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  3 months ago
No Image

കോഴിക്കോട് പേരാമ്പ്രയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു; കുഞ്ഞിനെയുമെടുത്ത് യുവതി സ്വയം ചാടിയതെന്ന് സംശയം

Kerala
  •  3 months ago
No Image

റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Kerala
  •  3 months ago
No Image

കോട്ടയ്ക്കലില്‍ ഒരു വയസുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago