കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് യാഥാര്‍ഥ്യമാക്കണം: എന്‍.ജി.ഒ യൂനിയന്‍
കണ്ണൂര്‍: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന് എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സിവില്‍ സര്‍വിസിന്റെ കാര്യക്ഷമതയും ഗുണമേന്മയും വര്‍ധിപ്പിക്കാന്‍ ഇത് ആവശ്യമാണ്. ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് മാത്രമേ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് രൂപീകരിക്കാന്‍ പാടുള്ളൂ.
സിവില്‍ സര്‍വിസില്‍ രണ്ടാംനിരയായി പ്രവര്‍ത്തിക്കുന്നതിനുള്ള പ്രൊഫഷണലുകളുടെ കുറവ് പരിഹരിക്കുന്നതിനും ഭരണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് രൂപീകരണം സഹായകരമാകും.
കൂടാതെ വര്‍ഗീയതയെ ചെറുക്കുക, മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക, കാര്‍ഷികമേഖലയെ സംരക്ഷിക്കുക, ഓഹരി വിറ്റഴിക്കലും സ്വകാര്യവല്‍ക്കരണവും ഉപേക്ഷിക്കുക, അഴിമതി രഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വിസ് യാഥാര്‍ഥ്യമാക്കുക, വനിതാ സംവരണ ബില്‍ നിയമമാക്കാനുള്ള നടപടി സ്വീകരിക്കുക തുടങ്ങി പത്തോളം പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."