പ്രകൃതിക്ക് ദോഷകരമായ പദ്ധതികള്‍ അനുവദിക്കില്ല: മന്ത്രി സുനില്‍കുമാര്‍
തൃശൂര്‍: പ്രകൃതിക്ക് ദോഷകരമായി ബാധിക്കുന്ന ഒരുപദ്ധതിയും കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. കെ.എസ്.ഇ.ബി എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ 64ാം വാര്‍ഷിക പൊതുയോഗവും ദേശീയ സെമിനാറും വെള്ളാനിക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജൈവ സുരക്ഷയ്ക്ക് വിരുദ്ധമായ ഒരു വികസന പദ്ധതിയും നടപ്പാക്കാനാവില്ല. ഇത് സി.പി.ഐയുടെയും ഇടതു മുന്നണിയുടെയും നിലപാടാണ്. പല മേഖലകളിലും കേരളം പുരോഗമിച്ചിട്ടുണ്ട്. എന്നാല്‍, ജൈവ സംരക്ഷണം മറന്നുകൊണ്ടുള്ള വികസന പ്രവര്‍ത്തനംമൂലം പ്രകൃതി മൂലധനത്തിന് കടുത്ത ശോഷണം സംഭവിച്ചു. അതുകൊണ്ടുതന്നെ പ്രകൃതിയെ മറന്നുകൊണ്ടുള്ള വികസനം നമുക്ക് നടപ്പാക്കാനാവില്ല. ഊര്‍ജ ഉല്‍പാദനത്തെക്കുറിച്ച് വാചാലരാകുന്നവര്‍ അനിയന്ത്രിതമായ തോതിലുള്ള ഊര്‍ജ ഉപയോഗത്തെക്കുറിച്ച് ചിന്തിക്കുന്നതേയില്ല. ഇത് മാനവരാശിക്ക് ഭീകരമായ ഭവിഷത്തുകളാണ് വരുത്തുന്നതെന്നും മന്ത്രി പറഞ്ഞു. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച എന്‍ജിനീയര്‍മാരെ ചടങ്ങില്‍ മന്ത്രി ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. അസോ. സംസ്ഥാന പ്രസി. ഡോ. ഇ. മുഹമ്മദ് ഷെരീഫ് അധ്യക്ഷനായി. ജന. സെക്രട്ടറി ജി. ഷാജികുമാര്‍, ജന. കണ്‍വീനര്‍ സി.പി തോമസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."