ഫിഫ അണ്ടര്‍ 17 ലോകകപ്പ്: കൊച്ചിയിലെ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍
കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പിനായുള്ള കൊച്ചിയിലെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. മുഖ്യ വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സന്ദര്‍ശിച്ച ഫിഫ പ്രതിനിധി ഇന്നലെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ സംതൃപ്തി രേഖപ്പെടുത്തി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് 70 ശതമാനം പൂര്‍ത്തിയായിരിക്കുകയാണ്.
കലൂര്‍ സ്റ്റേഡിയം കൂടാതെ മറ്റ് നാല് വേദികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളില്‍ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കസേര സ്ഥാപിക്കുന്നതും മുറികളിലെ നവീകരണപ്രവര്ത്തനവുമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. സ്റ്റേഡിയത്തില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്ന ജോലിയും ശീതീകരണ പ്രവര്‍ത്തനവും അന്തിമ ഘട്ടത്തിലാണ്. അഗ്നി സുരക്ഷാ സംവിധാനങ്ങളും ഗ്രൗണ്ടുകളുടെ നവീകരണവും ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. 18ന് ഫിഫയുടെ ലോക്കല്‍ കമ്മിറ്റി പ്രതിനിധി സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തും.ഇതിന് ശേഷമായിരിക്കും ഫിഫ പ്രതിനിധി സംഘം എത്തുക.
ഇന്ന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ഫിഫ സംഘം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഫിഫ മെയ് 30 വരെ സമയം നീട്ടി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."