മൃഗവേട്ട; സല്മാന്ഖാന് കുറ്റവിമുക്തന്‍
ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ഖാനെ രാജസ്ഥാന് ഹൈക്കോടതി വെറുതെ വിട്ടു. രണ്ടു കേസുകളിലായി സല്മാന് ആറു വര്‍ഷം തടവുശിക്ഷ വിധിച്ച കീഴ്ക്കോടതി വിധി റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവ്.
1998 സെപ്റ്റംബര്‍ 26നും 28നുമായിരുന്നു കേസിനാസ്പദമായ സംഭവങ്ങള്‍.'ഹം സാത്ത് സാത്ത് ഹെ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സല്മാന്ഖാന് കൃഷ്ണമൃഗത്തെയും ചിങ്കാര മാനിനെയും വേട്ടയാടിയെന്നാണ് കേസ്. മാനിനെ ദൈവമായി ആരാധിക്കുന്ന ബിഷ്ണോയി വംശജരാണ് സല്‍മാനടക്കം ആറു ബോളിവുഡ് താരങ്ങള്‍ക്കെതിരേ പരാതി നല്‍കിയിരുന്നത്. അതേസമയം, വിധിക്കെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്നു ബിഷ്ണോയി സമുദായനേതാവ് മഹിപാല്‍ ബിഷ്ണോയി പറഞ്ഞു.
തടവുശിക്ഷ വിധിച്ച വിചാരണക്കോടതി വിധിക്കെതിരേ സല്മാന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാനിന്റെ ദേഹത്തു പതിച്ച വെടിയുണ്ട സല്‍മാന്റെ കൈവശമുണ്ടായിരുന്ന തോക്കില്നിന്നുള്ളതാണെന്നു സ്ഥിരീകരിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിചാരണക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്കിയ സല്മാന് നിലവില്‍ ജാമ്യത്തിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് സല്മാന് 1998ലും 2007ലും തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."