ബാഴ്സലോണയില്‍ പരിശീലക ജോലി അവസാനിപ്പിക്കും: ഗാര്‍ഡിയോള
ലണ്ടന്‍: ബാഴ്സലോണയില്‍ നിന്ന് തുടങ്ങിയ പരിശീലക ജോലി ബാഴ്സലോണയില്‍ തന്നെ അവസാനിപ്പിക്കുമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന് പെപ് ഗാര്‍ഡിയോള. ബാഴ്സ അക്കാദമിയായ ലാ മസിയിലൂടെയാണ് പെപ് പരിശീലക ജോലി ആരംഭിച്ചത്. അതുകൊണ്ടാണ് ബാഴ്സയില്‍ വച്ചുതന്നെ പരിശീലനക്കുപ്പായം അഴിച്ചുവയ്ക്കാന്‍ തീരുമാനിച്ചതെന്ന് ഗാര്‍ഡിയോള പറഞ്ഞു.
2007ലാണ് ഗാര്‍ഡിയോള ബാഴ്സലോണയുടെ അക്കാദമിയില്‍ പരിശീലകനായി ചുമതലയേറ്റത്. അതിനു ശേഷമാണു ബാഴ്സലോണ സീനിയര്‍ ടീമിന്റെ പരിശീലകനായതും.
ഗാര്‍ഡിയോളക്ക് കീഴില്‍ ബാഴ്സലോണ മൂന്ന് ലാ ലീഗ കിരീടങ്ങള്‍, രണ്ടണ്ട് ചാംപ്യന്‍സ് ലീഗ്, രണ്ടണ്ടു ക്ലബ് ലോകകപ്പ് എന്നിവ നാല് വര്‍ഷത്തിനുള്ളില്‍ നേടിയിരുന്നു.
നേരത്തെ ബാഴ്സലോണയിലേക്ക് തിരിച്ചുപോവുന്നതിനെ പറ്റി ചോദിച്ചപ്പോള്‍ അതിനു സാധ്യത കുറവാണെന്ന് ഗാര്‍ഡിയോള പറഞ്ഞിരുന്നു. എന്നാല്‍ ആ തീരുമാനത്തിന് മാറ്റം വരുന്ന തരത്തിലാണ് ഇപ്പോഴത്തെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."