അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളുന്നതിനാല്‍: ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് സി.ബി.ഐയെ വിലക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷന് അടക്കമുള്ള ക്രമക്കേടുകളില്‍ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് ചെന്നിത്തലയുടെ ആരോപണം.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ മുഖ്യമന്ത്രിക്ക് അറിവുണ്ടെന്ന് ചെന്നിത്തല ആവര്‍ത്തിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ രാഷ്ട്രീയപ്രേരിതമായ പകപോക്കലിന് സി.ബി.ഐയെ ഉപയോഗിച്ചപ്പോഴാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.
ദേശീയ അന്വേഷണ ഏജന്‍സികളെക്കുറിച്ചുള്ള സോണിയാ ഗാന്ധിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നു. മുഖ്യമന്ത്രി കത്തെഴുതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ വന്നത്.
സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളാണ് അന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ടിരിക്കുന്നത്. കൊടുവള്ളി സംഘവുമായി കൂടുതല്‍ ബന്ധം സി.പി.എമ്മിനാണ്. ഇപ്പോള്‍ നെഞ്ചിടിപ്പ് കൂടിയിരിക്കുന്നതും മുട്ട് കൂട്ടിയിടിക്കുന്നതും മുഖ്യമന്ത്രിക്കാണ്. കെ.എം ഷാജി എം.എല്‍.എയെ വേട്ടയാടാന്‍ ബോധപൂര്‍വ നീക്കം നടക്കുന്നുണ്ട്. യു.ഡി.എഫ് ഒറ്റക്കെട്ടായി ഇതിനെ നേരിടുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."