കാര്‍ഷിക നിയമങ്ങള്‍ സമരങ്ങള്‍ക്കു കേന്ദ്രത്തിന്റെ പാര
ചണ്ഡിഗഢ്: കേന്ദ്രസര്‍ക്കാര്‍ വിവാദ രീതിയില്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പഞ്ചാബില്‍ നടക്കുന്ന സമരങ്ങളെ നേരിടാന്‍ മറുവഴികള്‍ തേടി കേന്ദ്രസര്‍ക്കാര്‍. പഞ്ചാബില്‍ ആഴ്ചകളായി നടക്കുന്ന ട്രെയിന്‍ തടയല്‍ സമരത്തെ നേരിടാന്‍, സംസ്ഥാനത്തേയ്ക്കുള്ള ചരക്കുവണ്ടികള്‍ റെയില്‍വേ നിര്‍ത്തിവച്ചിരിക്കുകയാണ്.ചരക്കുവണ്ടികള്‍ കടന്നുപോകാന്‍ സമരക്കാര്‍ സഹകരിക്കുന്നുണ്ടെങ്കിലും സുരക്ഷാ കാരണം പറഞ്ഞ് ഈ മാസം 24 മുതല്‍ 29 വരെയുള്ള ചരക്കുവണ്ടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. തുടര്‍ന്നു സുരക്ഷ സംസ്ഥാനം ഉറപ്പുതരണമെന്നായിരുന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിനു പിന്നാലെ ചരക്കുവണ്ടികളുടെ സര്‍വിസ് പുനരാരംഭിച്ചിരുന്നെങ്കിലും ദിവസങ്ങള്‍ക്കകം വീണ്ടും നിര്‍ത്തിവയ്ക്കുകയായിരുന്നു.
സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ വിമര്‍ശനവുമായി സമരക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. സമരം തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കമാണെന്നും സമ്മര്‍ദത്തിനു വഴങ്ങില്ലെന്നുമാണ് കര്‍ഷക സംഘടനകളുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."