കോക്കൂരും പരിസരങ്ങളും കൊടുംവരള്‍ച്ചയില്‍
ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്തിലെ കോക്കൂര്‍ മേഖലയിലും തൊട്ടടുത്ത പ്രദേശങ്ങളിലും ജലക്ഷാമം അതിരൂക്ഷം. കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് അനവധി കുഴല്‍ കിണറുകള്‍ ഈ പ്രദേശങ്ങളില്‍ കുഴിക്കുകയും പല കിണറുകളിലും വെള്ളമില്ലാത്തതും ഉപ്പുരസമുള്ളതുമാണ്. ഇത് മറ്റുകിണറുകളിലെ ജലലഭ്യത ഇല്ലാതാക്കി. പ്രദേശം ചുറ്റപ്പെട്ട സ്ഥലത്തെ പാടങ്ങളും കുളങ്ങളും തൂര്‍ക്കുകയും തോടുകള്‍ ഉപയോഗപ്രദമാക്കാതെ കിടക്കുന്നതും ഉള്ള പാടങ്ങള്‍ തരിശിടുന്നതും വരള്‍ച്ചയുടെ കാഠിന്യം വര്‍ധിപ്പിച്ചു.ആലങ്കോട് ഗ്രാമപഞ്ചായത്തിന്റെ കുടിവെള്ള വിതരണത്തിലൂടെ പ്രദേശത്ത് മാത്രം പതിനായിര കണക്കിന് ലിറ്റര്‍ കുടിവെള്ളമാണ് ഓരോ ദിവസവും വിതരണം ചെയ്യുന്നത്.
പഞ്ചായത്തിലെ പാവിട്ടപ്പുറം, ഒതളൂര്‍, എറവറാംകുന്ന്, മടത്തും പുറം, പള്ളിക്കുന്ന്, കോട്ടേന്‍ കുന്ന്, കിഴിക്കര, ലക്ഷം വീട് തുടങ്ങിയ പ്രദേശങ്ങളിലും വരള്‍ച്ച ബാധിച്ചിട്ടുണ്ട്.
ഇവിടങ്ങളിലും കുടിവെള്ള വിതരണത്തില്‍ വീടുകളുടെ എണ്ണം ഓരോ ദിവസം കഴിയുംതോറും കൂടി വരുകയാണ്. കുടിവെള്ളം വിതരണം ചെയ്യുന്ന വീടുകളില്‍ വെള്ളം നല്‍കുന്നതോടൊപ്പം തന്നെ , കിണര്‍ റീച്ചാര്‍ജിങിനെ കുറിച്ചും മഴവെള്ളം സംരക്ഷിക്കുന്നതിന്റെ ആവശ്യതയെക്കുറിച്ചും വിതരണക്കാര്‍ ബോധവല്‍ക്കരണം നടത്തുന്നുണ്ട്.
പ്രസിഡന്റ് ആയിഷ ഹസന്‍, വാര്‍ഡ് അംഗങ്ങളായ എം.കെ അന്‍വര്‍, സുജിതാ സുനില്‍, വി.കെ സുബ്രഹ്മണ്യന്‍, ആസിയാ ഇബ്രാഹീം, അബ്ബിക ടീച്ചര്‍, സല്‍മ മുഹമ്മദ്ക്കുട്ടി, ബ്ലോക്ക് അംഗം എം.പി ശശിധരന്‍, സുഹൈര്‍ എവറാംകുന്ന്, ഹാരിസ് അറക്കല്‍ എന്നിവരാണ് കുടിവെള്ള വിതരണത്തിന് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."