HOME
DETAILS

രണ്ടു ദിവസത്തിനകം ചാറ്റല്‍മഴക്ക് സാധ്യത

  
backup
September 14 2018 | 19:09 PM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%95%e0%b4%82-%e0%b4%9a%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2

കോഴിക്കോട്: പ്രളയത്തിനു പിന്നാലെയുള്ള വരള്‍ച്ചാ ഭീതിക്ക് ആശ്വാസമേകി തുലാവര്‍ഷത്തിന് അനുകൂലമായ കാലാവസ്ഥാ മാറ്റത്തിന്റെ സൂചനകള്‍. ഈ മാസം അവസാനത്തോടെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം വിടവാങ്ങുമെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ രണ്ടു ദിവസത്തിനകം സംസ്ഥാനത്ത് വരണ്ട കാലാവസ്ഥക്ക് മാറ്റം വന്നു ചാറ്റല്‍മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. 17 മുതല്‍ ഏതാനും ജില്ലകളില്‍ മഴ ലഭിക്കുന്നതിന് അനുകൂല സാഹചര്യമാണ് ഒരുങ്ങുന്നത്. 

വരള്‍ച്ചക്ക് കാരണമാകുന്ന എല്‍നിനോയുടെ സ്വാധീനം ഇന്ത്യയെ ബാധിക്കാന്‍ വൈകുമെന്ന് കഴിഞ്ഞ ദിവസം യു.എന്നിനു കീഴിലുള്ള വേള്‍ഡ് മെറ്റിയോറോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.എം.ഒ) വ്യക്തമാക്കിയിരുന്നു. ഇതു ശരിവയ്ക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ കാലാവസ്ഥാ മാറ്റമെന്ന് വിദേശ കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.
തുലാവര്‍ഷത്തിന്റെ വരവിനു മുന്നോടിയായി ശാന്തസമുദ്രത്തില്‍ അനുകൂലമായ കാലാവസ്ഥാ മാറ്റമാണ് രൂപപ്പെടുന്നത്. ഒപ്പം വടക്കുകിഴക്കന്‍ മണ്‍സൂണ്‍ എന്ന തുലാവര്‍ഷത്തിനു അനുകൂലമായ വിധത്തില്‍ ഈമാസം 18ന് ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതകള്‍ തെളിഞ്ഞു. നാളെ മുതല്‍ ആന്‍ഡമാന്‍ കടലിനോട് ചേര്‍ന്ന പ്രദേശത്ത് ഇതിനുള്ള സാഹചര്യം ഒരുങ്ങുമെന്നും 16 മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ മേഖലയില്‍ മത്സ്യബന്ധനം വിലക്കിയതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ പുതിയ ന്യൂനമര്‍ദം ഇത്തവണ ഒഡിഷയുടെ തെക്കുകിഴക്കന്‍ തീരത്താകും രൂപപ്പെടുക.


ഇതിനിടെ ഇത്തവണ സാധാരണ തുലാമഴ ലഭിച്ചേക്കുമെന്നുമുള്ള നിഗമനവുമായി വിദേശ കാലാവസ്ഥാ വിദഗ്ധര്‍ രംഗത്തെത്തി. ശാന്തസമുദ്രത്തിലെയും പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെയും ഉപരിതല ഊഷ്മാവ് തുലാവര്‍ഷത്തിനു അനുകൂലമാണ്. മഴമേഘങ്ങളുടെ സമൂഹമായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എം.ജെ.ഒ) അടുത്ത ദിവസങ്ങളില്‍ തന്നെ സജീവമാകുകയും ചെയ്യും. നിലവിലുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം ഭൂമധ്യരേഖയില്‍ മഴമേഘക്കൂട്ടം തുടരുന്നതും ശുഭസൂചനയാണ്. ജപ്പാന്‍ ഏജന്‍സി ഫോര്‍ മറൈന്‍ എര്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ജെ.എ.എം.എസ്.ടി.സി) യുടെ നിരീക്ഷണത്തിലാണ് തുലാവര്‍ഷത്തിന് അനുകൂലമായ കാലാവസ്ഥാ മാറ്റങ്ങള്‍ കണ്ടെത്തിയത്. ഭൂമധ്യരേഖയില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ സമുദ്രോപരിതല താപനില കുറഞ്ഞത് തെക്കു-കിഴക്ക് ഇന്ത്യയില്‍ മഴക്ക് കാരണമാകും. അതിനിടെ കേരളത്തില്‍ ചൂടിനു തെല്ലാശ്വാസവും ചാറ്റല്‍മഴയും നാളെ മുതല്‍ പ്രതീക്ഷിക്കാം. വടക്കന്‍ കര്‍ണാടക മുതല്‍ കന്യാകുമാരിവരെ കേരള-തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് 900 മീറ്റര്‍ ഉയരത്തിലായി രൂപപ്പെട്ട ന്യൂനമര്‍ദ മേഖല (ട്രഫ്) ആണ് കാറ്റിന്റെ ഒഴുക്കിനെ തടസപെടുത്തി കേരളത്തില്‍ ചൂടിനു കാരണമാക്കിയത്.


ഇത് ഇന്നലെ ദുര്‍ബലപ്പെട്ടതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു.
ഇതോടെ അറബിക്കടലില്‍ നിന്നുള്ള കാറ്റിന് കേരളത്തിനു മുകളിലൂടെ കടന്നുപോകുന്നതിന് തടസമുണ്ടാകില്ല. നാളെ മുതല്‍ പശ്ചിമഘട്ട മേഖലയില്‍ ഇടത്തരം മഴ വരെ പ്രതീക്ഷിക്കാം. എന്നാല്‍ തീരദേശത്ത് ചാറ്റല്‍മഴയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്നു മുതലും കൊല്ലത്ത് നാളെ മുതലും കോട്ടയം, എറണാകുളം ജില്ലകളില്‍ 17 മുതലും ചാറ്റല്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റുജില്ലകളില്‍ മഴക്ക് സാധ്യതയില്ല.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago