പോളിടെക്‌നിക് ഡിപ്ലോമ; അന്തിമ റാങ്ക് ലിസ്റ്റും ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റും ഇന്ന്
2020-21 അധ്യയന വര്‍ഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റും ഒന്നാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റും ഇന്ന് പ്രസിദ്ധീകരിക്കും. അപേക്ഷകര്‍ക്ക്ല്‍ www.polyadmission.org അപ്ലിക്കേഷന്‍ നമ്പറും ജനന തിയതിയും നല്‍കി 'check your allotment', 'check your Rank' എന്നീ ലിങ്കുകള്‍ വഴി അലോട്ട്‌മെന്റ് ലിസ്റ്റും അന്തിമ റാങ്ക് ലിസ്റ്റും പരിശോധിക്കാം. അഡ്മിഷന്‍ എടുക്കാനോ രജിസ്റ്റര്‍ ചെയ്യാനോ താല്‍പര്യമുള്ളവര്‍ നവംബര്‍ രണ്ടിന് നാലുമണിക്ക് മുമ്പ് ചെയ്യണം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ഉയര്‍ന്ന ഓപ്ഷനുകള്‍ ഓണ്‍ലൈനായി പുനഃക്രമീകരിക്കാം.
ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്ന അപേക്ഷകര്‍ക്ക് അവര്‍ക്ക് അലോട്ട്‌മെന്റ് കിട്ടിയ കോളേജില്‍ അപ്ലിക്കേഷനില്‍ പ്രതിപാദിച്ചിട്ടുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസ് അടച്ച് അഡ്മിഷന്‍ നേടാം. അങ്ങനെ ചെയ്യാത്ത അപേക്ഷകരുടെ അലോട്ട്‌മെന്റ് റദ്ദാക്കും.
നിലവില്‍ ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്തരായവര്‍ക്ക് അത് ഒന്നാമത്തെ ഓപ്ഷന്‍ അല്ലെങ്കിലും അപ്ലിക്കേഷനില്‍ പ്രതിപാദിച്ചിട്ടുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസ് അടച്ച് അഡ്മിഷന്‍ നേടാം.
ഇപ്പോള്‍ ലഭിച്ച അലോട്ട്‌മെന്റ് നിലനിര്‍ത്തി ഉയര്‍ന്ന ഓപ്ഷനുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ ഏറ്റവുമടുത്തുള്ള സര്‍ക്കാര്‍, എയ്ഡഡ്, ഐ.എച്ച്.ആര്‍.ഡി പോളിടെക്‌നിക്കില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരായി വെരിഫിക്കേഷന്‍ നടത്തി (സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കും) രജിസ്റ്റര്‍ ചെയ്യണം. അങ്ങനെയുള്ള അപേക്ഷകര്‍ ഇനി വരുന്ന ഏതെങ്കിലും അലോട്ട്‌മെന്റുകളില്‍ അഡ്മിഷന്‍ എടുത്തില്ലെങ്കില്‍ അലോട്ട്‌മെന്റ് റദ്ദാകും.അവസാനത്തെ അലോട്ട്‌മെന്റ് ലിസ്റ്റില്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന അപേക്ഷകര്‍ നിര്‍ബന്ധമായും ലഭിച്ച കോളജില്‍ ചേരണം. അല്ലാത്തപക്ഷം അലോട്ട്‌മെന്റ് റദ്ദാകും.
ഇപ്പോള്‍ ലഭിച്ച അലോട്ട്‌മെന്റില്‍ താല്‍പര്യമില്ലാത്തവരും ഉയര്‍ന്ന ഓപ്ഷന്‍ മാത്രം പരിഗണിക്കുന്നവരും നിലവില്‍ ഒന്നും ചെയ്യേണ്ടതില്ല. അവര്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്‌മെന്റ് നഷ്ടപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."