HOME
DETAILS

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാതൃകാ കേന്ദ്രങ്ങളാക്കും: മന്ത്രി എ.കെ ശശീന്ദ്രന്‍

  
Web Desk
September 14 2018 | 20:09 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3-19

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. കൊയിലാണ്ടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 7.5 കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന കെട്ടിടസമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാലയ അന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ കൈവരിക്കാന്‍ സാധിച്ചെന്നും ഈ മാറ്റങ്ങള്‍ ഇതേ രീതിയില്‍ മുന്നോട്ടുകൊണ്ടുപോയി കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാംസ്‌കാരിക സമന്വതയുടെ മാതൃകാ കേന്ദ്രങ്ങളായി മാറ്റിയെടുക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കെ. ദാസന്‍ എംഎല്‍.എ. അധ്യക്ഷനായി. കെ. ദാസന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍നിന്നും സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്നും അനുവദിച്ച 7.5 കോടി രൂപയാണ് കെട്ടിടനിര്‍മാണത്തിന് ഉപയോഗിക്കുന്നത്. സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി രണ്ടുവര്‍ഷം മുന്‍പ് വി.ആര്‍ കൃഷ്ണയ്യരുടെ നാമധേയത്തില്‍ ഇരുനില കെട്ടിടം പണിതിരുന്നു.
ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാര്‍ഥികള്‍ സമാഹരിച്ച മൂന്നു ലക്ഷം രൂപയുടെ ചെക്ക് വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ യു. ബിജേഷ്, ആര്‍.ഡി.ഡി എച്ച്.എസ്.ഇ കെ. ശകുന്തള, പ്രിന്‍സിപ്പല്‍ വത്സല, വടകര വിദ്യാഭ്യാസ ഓഫിസര്‍ മനോജ് കുമാര്‍ എന്നിവര്‍ മന്ത്രിക്കു കൈമാറി. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായ എം.വി ഗഫൂര്‍ സ്‌കൂളിനായി എയര്‍ കൂളര്‍ നല്‍കി. നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ശോഭ, മുന്‍ എം.എല്‍.എ പി. വിശ്വന്‍, നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ പത്മിനി, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു, കൗണ്‍സിലര്‍മാര്‍, വി.എച്ച്.എസ്.ഇ അസി. ഡയറക്ടര്‍ ഷെല്‍വ മണി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  14 minutes ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  30 minutes ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  an hour ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  an hour ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  an hour ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  an hour ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  2 hours ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 hours ago