'ദേശീയതക്കെതിരേ ഉയരുന്ന വെല്ലുവിളികള്‍' പ്രഭാഷണം നടത്തി
കോഴിക്കോട്: അടിത്തട്ടില്‍നിന്ന് ഉയര്‍ന്നു വന്നതിനാല്‍ മലയാളത്തില്‍ ദേശീയത ജനകീയമായ വാക്കായെന്ന് കെ.ഇ.എന്‍ കുഞ്ഞഹമ്മദ്. പി. കുട്ടികൃഷ്ണന്‍ നായര്‍ അനുസ്മരണ ചടങ്ങില്‍ 'ദേശീയതക്കെതിരേ ഉയരുന്ന വെല്ലുവിളികള്‍' വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദേശീയത മനുഷ്യനെ ചേര്‍ത്ത് നിര്‍ത്തുന്നു. എന്നാല്‍ നിലവില്‍ ഇന്ത്യന്‍ ദേശീയത അനുഭവിക്കുന്ന വെല്ലുവിളി ഇന്ത്യന്‍ സര്‍ക്കാറില്‍ നിന്നാണ്. ആഗോളവല്‍ക്കരണത്തിന് പിന്നില്‍ ദേശീയതയെ തകര്‍ക്കുക എന്ന രാഷ്ട്രീയമാണുള്ളത്. മൂലധനത്തിന്റെ സര്‍വാധിപത്യമാണ് ദേശീയത അനുഭവിക്കുന്ന മറ്റൊരു വെല്ലുവിളി. ദേശീയതയിലൂടെ മാത്രമേ സാര്‍വദേശീയത വളരുകയുള്ളൂ. മതനിരപേക്ഷതയും ബഹുസ്വരതയും മാറ്റി നിര്‍ത്തി ദേശീയതയെകുറിച്ച് സംസാരിക്കാനാവില്ലെന്നും പൊതുഭാഷയിലൂടെയല്ല പ്രാദേശിക ഭാഷകളിലൂടെയാണ് ഇന്ത്യന്‍ ദേശീയത വളര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
ടി.പി ദാസന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കല സെക്രട്ടറി വിനീഷ് വിദ്യാധരന്‍ സ്വാഗതവും അഡ്വ. അശോക് കുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."