രണ്ടാം ലോകയുദ്ധത്തിന്റെ ഓര്‍മ പുതുക്കി ഡി-ഡേ 75ാം വാര്‍ഷികം
ലണ്ടന്‍: ലോകത്തെ സാമ്പത്തികമായി തളര്‍ത്തിയ രണ്ടാം ലോകയുദ്ധത്തിന്റെ 75ാം വാര്‍ഷികം യുദ്ധത്തില്‍ പങ്കാളികളായ രാജ്യങ്ങള്‍ ഫ്രാന്‍സില്‍ രക്തസാക്ഷി സ്മാരകങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി ആചരിച്ചു. ഡി-ഡേ എന്ന പേരിലാണിത് അറിയപ്പെടുന്നത്. അന്ന് അമേരിക്കന്‍, ബ്രിട്ടിഷ്, കനേഡിയന്‍ സേനകള്‍ ഒരേസമയം ഉത്തര ഫ്രാന്‍സിലെ തീരപ്രദേശങ്ങളില്‍ ഇറങ്ങിയത് 13,000 യുദ്ധവിമാനങ്ങളുടെയും 5,000 യുദ്ധക്കപ്പലുകളുടെയും സഹായത്തോടെയായിരുന്നു. യുദ്ധമുണ്ടായതിനെ കുറിച്ച് ഡി- ഡേ ആന്റ് നോര്‍മാന്‍ഡി: എ വിഷ്വല്‍ ഹിസ്റ്ററി എന്ന പേരില്‍ ഒരു പുസ്തകം തന്നെയിറങ്ങി.
ഇന്നലെ ഉത്തര ഫ്രാന്‍സില്‍ നടന്ന ഡി-ഡേ 75ാം വാര്‍ഷികത്തില്‍ റഷ്യയെ ക്ഷണിച്ചിരുന്നില്ല. എന്നാലതൊരു പ്രശ്‌നമല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ പ്രതികരിച്ചു.
ബ്രിട്ടനില്‍ ഹാരി രാജകുമാരനും വില്യമും ലണ്ടനില്‍ വിരമിച്ച സൈനികരെ കണ്ട് കുശലം പറഞ്ഞു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ സന്ദര്‍ശിച്ചു. രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്തവരില്‍ അവശേഷിക്കുന്ന സൈനികര്‍ നോര്‍മാന്‍ഡിയില്‍ ഓര്‍മ പങ്കുവയ്ക്കാനെത്തി. അന്ന് ഫ്രാന്‍സിലെ നോര്‍മാന്‍ഡിയിലെത്തിയ സംഘത്തിലുണ്ടായിരുന്ന 93കാരനായ ഹാരി ബില്ലിങ് യുദ്ധ അനുഭവങ്ങള്‍ അയവിറക്കി. 18 വയസ്സുള്ളപ്പോഴായിരുന്നു റോയല്‍ എന്‍ജിനീയറായ അദ്ദേഹം അവിടെ എത്തിയത്. യുദ്ധത്തില്‍ പങ്കെടുത്ത സ്‌കോട്ട്‌ലന്റുകാരനായ ജാക്ക് ആഡംസന് ഇപ്പോള്‍ 100 വയസ്സുണ്ട്. ആ ദിനം ഒരിക്കലും മറക്കില്ലെന്ന് സ്‌കോട്ട്‌ലന്റിലെ എഡിന്‍ബര്‍ഗിലുള്ള 101കാരനായ ജാക്ക് മക്മില്ലന്‍ പറയുന്നു. പലരും അന്ന് യുദ്ധകാലത്ത് ധരിച്ച വസ്ത്രമണിഞ്ഞാണെത്തിയത്. യുദ്ധത്തില്‍ പങ്കാളികളായ രാജ്യങ്ങള്‍ അവരുടെ രക്തസാക്ഷി സ്മാരകങ്ങളില്‍ അഭിവാദ്യമര്‍പ്പിച്ചും ഓര്‍മ പുതുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."