വിരമിച്ച അധ്യാപിക ഓടിച്ച കാര്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി
അഞ്ചല്‍ (കൊല്ലം): സ്‌കൂള്‍ പ്രവേശനോത്സവത്തിനു പോയ എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറി മൂന്നു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കു പരുക്ക്. കാര്‍ ഓടിച്ചിരുന്ന വിരമിച്ച അധ്യാപികയെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ ഒന്‍പതിന് അഞ്ചല്‍ ഏറത്തായിരുന്നു സംഭവം. അഞ്ചല്‍ ഏറം ഗവ.എല്‍.പി.സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം കാല്‍നടയായി സ്‌കൂളിലേക്കു പോകുകയായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ബിസ്മി (ആറ്), മാതാവ് ഷീബ(28), ബിസ്മിയുടെ സഹോദരി ഒന്നര വയസുകാരി സുമയ്യ, ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി നൂര്‍ജഹാന്‍ (ആറ്), നൂര്‍ജഹാന്റെ മാതാവ് അന്‍സി(25) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഗുരുതരമായി പരുക്കേറ്റ ബിസ്മി, സുമയ്യ എന്നിവരെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും മറ്റുള്ളവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പരുക്കേറ്റവര്‍ക്ക് ചികിത്സയ്ക്ക് ആവശ്യമായ അടിയന്തര സഹായം നല്‍കാന്‍ വനം മന്ത്രി കെ. രാജു ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."