മഞ്ചേരി പോളിടെക്‌നിക് കോളജിന് കെട്ടിടമൊരുങ്ങുന്നു
മഞ്ചേരി: മഞ്ചേരി ഗവ.പോളി ടെക്‌നിക് കോളജിന് സ്വന്തം കെട്ടിടമൊരുക്കാനുള്ള ഭരണപരമായകുരുക്കുകളഴിയുന്നു. പ്രധാന കെട്ടിടം നിര്‍മിക്കുന്നതിന്റെ മുന്നോടിയായി മണ്ണു പരിശോധന പൂര്‍ത്തിയായി. ഇതോടെ അടുത്ത ദിവസം തന്നെ പൊതുമരാമത്തു വകുപ്പ് ടെന്‍ഡര്‍ ക്ഷണിക്കുമെന്നാണ് വിവരം. 10 കോടി രൂപ ചിലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്. 8520 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന കെട്ടിട സമു ച്ചയത്തിന്റെ രൂപരേഖക്ക് നേരത്തെ തന്നെ അംഗീകാരം ലഭിച്ചിരുന്നു. മണ്ണു പരിശോധന ഫലം വൈകിയതാണ് പദ്ധതിയുടെ നിര്‍മാണാനുമതിക്ക് തടസമായിരുന്നത്. കരുവമ്പുറത്ത് ഗവ.ടെക്‌നിക്കല്‍ സ്‌കൂളിനോടു ചേര്‍ന്നുള്ള അഞ്ച് എക്കര്‍ സ്ഥലത്ത് 15 ഭാഗങ്ങളിലായാണ് പാലക്കാട്ടെ സ്വകാര്യ ഏജന്‍സി മണ്ണു പരിശോധന നടത്തിയത്. കണ്ടെത്തിയ സ്ഥലം കെട്ടിട നിര്‍മാണത്തിന് അനുയോജ്യമാണെന്നും പരിശോധന ഫലം പൊതുമരാമത്തു വകുപ്പിന് ഉടനെ കൈമാറുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കെട്ടിട നിര്‍മാണ ഏജന്‍സിയെ കണ്ടെത്താന്‍ ഇ ടെര്‍ന്‍ഡര്‍ വിളിക്കുമെന്നാണ് മരാമത്തു വകുപ്പിന്റെ വിശദീകരണം.
ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ കെട്ടിടത്തിലാണ് താല്‍ക്കാലികമായി പോളി ടെക്‌നിക് കോളജ് പ്രവര്‍ത്തിക്കുന്നത്. 540 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠനം നടത്തുന്നത്. പ്രിന്‍സിപ്പള്‍, മുന്നു വകുപ്പു തലവന്‍മാര്‍, സുപ്രണ്ട്, ക്ലര്‍ക്ക് എന്നിവരുടെ സ്ഥിരം തസ്തിക 2017 മാര്‍ച്ചില്‍ സൃഷ്ടിച്ചിരുന്നു. ഇതിന് പുറമെ 27 ജീവനക്കാരെ കുടി ഉടനെ നിയമിക്കേതുണ്ട്. ഇതിനുള്ള നടപടികളില്‍ അവ്യക്തത തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."