HOME
DETAILS

കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്യുന്ന കേരളത്തിലെ ആദ്യ ഐ.എ.എസുകാരന്‍

  
backup
October 29 2020 | 04:10 AM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%8f%e0%b4%9c%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf-%e0%b4%85%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്യുന്ന കേരളത്തിലെ ആദ്യ ഐ.എ.എസ് ഓഫിസറാണ് ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുന്നതും ഇതാദ്യം.
അഴിമതിക്കേസില്‍ ജയിലിലായ കേരളത്തിലെ ആദ്യ ഐ.എ.എസ് ഓഫിസര്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജാണ്. പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ അഴിമതി കണ്ടെത്തിയെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സൂരജിനെ റിമാന്‍ഡ് ചെയ്തത്. സര്‍വിസില്‍ നിന്ന് വിരമിച്ച ശേഷമായിരുന്നു അറസ്റ്റ്.
തിരുനെല്ലിക്കാട്ടില്‍ നക്‌സലൈറ്റ് നേതാവ് വര്‍ഗീസിനെ വെടിവച്ചു കൊന്നെന്ന കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍നായരുടെ 1998ലെ വെളിപ്പെടുത്തലോടെ മുന്‍ ഐ.ജി ലക്ഷ്മണ കേസില്‍ പ്രതിയായി ജയിലിലായിരുന്നു. 2010ല്‍ ജീവപര്യന്തം ശിക്ഷ ലഭിച്ചെങ്കിലും പ്രതിയുടെ അനാരോഗ്യം കണക്കിലെടുത്ത് സര്‍ക്കാര്‍ ശിക്ഷ ഇളവു ചെയ്തതോടെ ജയില്‍ മോചിതനായി. അഴിമതിക്കേസില്‍ മുന്‍ ഡി.ജി.പി ജേക്കബ് തോമസിനെ വിജിലന്‍സ് പ്രതിചേര്‍ത്തിരുന്നു. സര്‍ക്കാരിനെ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് ദീര്‍ഘനാള്‍ സസ്‌പെന്‍ഷനിലായതിനു ശേഷം അദ്ദേഹം ഈ വര്‍ഷം വിരമിച്ചു. ലാവ്‌ലിന്‍ കേസില്‍ മുന്‍ ഊര്‍ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മോഹനചന്ദ്രന്‍ പ്രതിയായി.
കാലടി സര്‍വകലാശാല ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായരെ 1997 ജനുവരി 10ന് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്നായിരുന്നു ഇ.കെ നായനാര്‍ സര്‍ക്കാരിന്റെ നടപടി. ഹൈക്കോടതിയിലെ കേസുകള്‍ തള്ളിപ്പോയതിനെത്തുടര്‍ന്ന് 2018 മെയ് ഏഴിനു പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പൂര്‍ണമായി നല്‍കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തന്നെ ഉത്തരവിട്ടു.
ചാരക്കേസിലെ ആരോപണങ്ങള്‍ തള്ളിക്കളയാനാവില്ലെന്ന ഹൈക്കോടതി പരാമര്‍ശത്തെത്തുടര്‍ന്ന് അന്ന് ഐ.ജിയായിരുന്ന രമണ്‍ ശ്രീവാസ്തവയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ പ്രതിയായില്ല. എന്‍ജിനിയറിങ് വിദ്യാര്‍ഥി രാജന്‍ അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ട കേസില്‍ ഡി.ഐ.ജിയായിരുന്ന ജയറാം പടിക്കല്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് വിചാരണ നേരിടേണ്ടിവന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  12 minutes ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  34 minutes ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  an hour ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  an hour ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  an hour ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  2 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  2 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  3 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  3 hours ago