കരാറുകാരുടെ കുടിശിക തീര്‍ക്കുന്നതിന് വായ്പയെടുക്കാന്‍ കൗണ്‍സില്‍ തീരുമാനം
കൊച്ചി: കരാറുകാരുടെ കുശിക തീര്‍ക്കുന്നതിന് സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്നും 10 കോടി രൂപ വായ്പയെടുക്കാന്‍ കൗണ്‍സില്‍ തീരുമാനം ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എന്നാല്‍ ഈ തീരുമാനത്തിനെതിരേ പ്രതിപക്ഷകക്ഷികള്‍ ഒന്നടങ്കം രംഗത്തെത്തി. വിവിധ ഇനങ്ങളില്‍ നഗരസഭയ്ക്ക് ലഭിക്കാനുള്ള കുടിശിക പിടിച്ചെടുക്കാതെ കടം വാങ്ങുന്ന നടപടി ശരിയല്ലെന്ന് പ്രതിപക്ഷ കൗണ്‍സില്‍ വി.പി ചന്ദ്രന്‍ പറഞ്ഞു. പരസ്യ നികുതി, കെട്ടിട നികുതി തുടങ്ങി വിവിധ ഇനങ്ങളില്‍ കോടിക്കണക്കിനു രൂപയാണ് കിട്ടാക്കടമായി ശേഷിക്കുന്നത്. ഇത് പിരിച്ചെടുക്കാനുള്ള നപടി സ്വീകരിക്കാതെ നഗരസഭയെ ഈടു വയ്ക്കുന്ന നടപടിയാണ് ഭരണ പക്ഷത്തിനുള്ളതെന്നും ചന്ദ്രന്‍ പറഞ്ഞു. ചന്ദ്രനു പിന്നാലെ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണിയും പ്രതിപക്ഷ കൗണ്‍സിലര്‍മാരും വായ്പ വാങ്ങുന്നതിനെതിരെ രംഗത്തെത്തി.
33 കോടി രൂപയാണ് വിവിധ കരാറുകാര്‍ക്കായി കൊടുത്തു തീര്‍ക്കാനുള്ളത്. ഇതില്‍ 10 കോടി രൂപ ഉടനടി കൊടുത്തു തീര്‍ക്കുന്നതിനാണ് വായ്പ എടുക്കുന്നതെന്ന് മേയര്‍ സൗമിനി ജെയ്ന്‍ അറിയിച്ചു. നാലാമത്തെ തവണയാണ് നഗരസഭ ഇത്തരത്തില്‍ കടം എടുക്കുന്നതെന്നും ഇത് സാധാരണയായ കാര്യമാണെന്നും ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ് പറഞ്ഞു.
കൊച്ചി നഗരസഭ എടുത്തിട്ടുള്ള കടങ്ങള്‍ എല്ലാം തന്നെ കൊടുത്തു തീര്‍ത്തിട്ടുണ്ട്. എല്ലാ ഡിവിഷനുകളിലും മരാമത്ത് ജോലികള്‍ ഉള്‍പ്പെടെയുള്ളവ നടന്നു കൊണ്ടിരിക്കുകയാണ്. കുടിശിക കൊടുത്തില്ലെങ്കില്‍ ഈ ജോലികള്‍ നിലക്കും. ഈ സാഹചര്യം ഒഴിവാക്കാനാണ് സര്‍ക്കാര്‍ അനുമതിയോടെ വായ്പ എടുക്കുന്നതെന്നും വിനോദ് അറിയിച്ചു.
എന്നാല്‍ ഭരണ പക്ഷത്തിന്റെ നടപടി നഗരസഭയെ കടക്കെണിയില്‍ ആക്കുമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. നഗരസഭയുടെ ജോലികള്‍ വൃത്തിയായി പൂര്‍ത്തിയാക്കുന്നതിനാണ് വായ്പ എടുക്കുന്നതെന്നും ഇതുമായി സഹകരിക്കണമെന്നും മേയറും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."