എല്‍.ഇ.ഡി ബള്‍ബ് വിതരണം അട്ടിമറിക്കാന്‍ നീക്കമെന്നാരോപണം
മട്ടാഞ്ചേരി: വൈദ്യുതി ഓഫിസുകള്‍ വഴിയുള്ള എല്‍.ഇ.ഡി ബള്‍ബ് വിതരണം അട്ടിമറിക്കാന്‍ നീക്കമെന്നാക്ഷേപം. കേന്ദ്ര ഊര്‍ജവകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഡെല്‍പ് (ഡൊമസ്റ്റിക്ക് എഫിഷ്യന്റ് ലൈറ്റ്‌നിംഗ് പ്രോഗ്രാം)പദ്ധതി അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ആറ് മാസം മുമ്പ് ആരംഭിച്ച ഒന്നാംഘട്ടം തെരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാര്‍ നിര്‍ത്തിവെക്കാന്‍ ശ്രമിച്ചിരുന്നു.
കേരളത്തില്‍ പകുതി ഉപഭോക്താക്കള്‍ക്ക് പോലും എല്‍.ഇ.ഡി ബള്‍ബ് ലഭിച്ചിട്ടില്ല. ഇപ്പോള്‍ പദ്ധതിയുടെ രണ്ടാം ഘട്ടമാണ് നടക്കുന്നത്. ബില്ലുമായി എത്തിയാല്‍ ബള്‍ബു നല്‍കണമെന്നാണ് പറയുന്നതെങ്കിലും ചില ഓഫിസുകളില്‍ ബില്ലിനോടൊപ്പം തിരിച്ചറിയല്‍ രേഖകളും വേണമെന്ന് നിര്‍ദ്ദേശിക്കുന്നത് ഉപഭോക്താക്കളെ വലക്കുകയാണ്.
പല വീടുകളിലും വൈദ്യുതി കണക്ഷന്‍ നേരത്തേയുള്ള ഉടമകളുടെ പേരിലായിരിക്കും. അത് കൊണ്ട് തന്നെ ബില്ലില്‍ മുന്‍ ഉടമയുടെ പേരായിരിക്കും. തിരിച്ചറിയല്‍ കാര്‍ഡ് നിലവിലെ ഉടമയുടേതായിരിക്കും. ഇത് മൂലം പലര്‍ക്കും ബള്‍ബ് കിട്ടാത്ത സാഹചര്യമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സഹകരണത്തോടെ നടത്തുന്ന പദ്ധതിയിലെ കുറിപ്പില്‍ കേന്ദ്ര ഊര്‍ജ്ജ വകുപ്പിന്റെ പേര് പരാമര്‍ശിക്കാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പൊതു വിപണിയില്‍ 460 രൂപ വിലയുള്ള രണ്ട് ബള്‍ബ് 190 രൂപക്കാണ് നല്‍കുന്നത്.എല്ലാ വീടുകളിലും എല്‍.ഇ.ഡി.ബള്‍ബ് എന്നതിന്റെ ഭാഗമായുള്ള പദ്ധതിയില്‍ പകുതി പോലും സംസ്ഥാനത്ത് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."