ഇന്ധന വിലവര്‍ധനവ്; എ.ഐ.വൈ.എഫ് മാര്‍ച്ച് നടത്തി
കൊല്ലം: ഇന്ധന വിലവര്‍ധനവ് പിന്‍വലിക്കുക, വിലനിലവാര നിയന്ത്രണം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എ.ഐ.വൈ.എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ്പോസ്റ്റോഫിസിലേയ്ക്ക് മാര്‍ച്ച് നടത്തി.
സംസ്ഥാന പ്രസിഡന്റ് ആര്. സജിലാല്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ധനവിലൂടെ കേന്ദ്രസര്‍ക്കാര്‍ ജനജീവിതം ദുരിതപൂര്‍ണമാക്കുകയാണെന്നും വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനാധിപത്യ ഇന്ത്യ ഇതിന് മറുപടി നല്‍കുമെന്നും സജിലാല്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എസ്. വിനോദ്കുമാര്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അജ്മീന്‍ എം. കരുവ, വി.എസ് പ്രവീണ്‍കുമാര്‍, വിനിത വിന്‍സന്റ്, ജി.എസ് ശ്രീരശ്മി, എ നൗഷാദ് സംസാരിച്ചു.
എം.എന്‍ സ്മാരകത്തില്‍ നിന്നും ഇരുചക്രവാഹനങ്ങള്‍ ഉരുട്ടിയാണ് മാര്‍ച്ച് നടത്തിയത്. ടി.എസ് നിതീഷ്, നോബല്‍ ബാബു, വി. വിനേഷ്, ഐ. മന്‍സൂര്‍, എം.ആര് ശ്രീജിത്ത്ഘോഷ്, ജി അഖില്‍, ആര്. ശരവണന്, പ്രിന്‍സ് കായില, യു കണ്ണന്, ആസിഫ് സത്താര്‍, സന്ദീപ് അര്‍ക്കന്നൂര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."