കാലിത്തീറ്റ കമ്പിനിയില്‍ തീപിടുത്തം
അങ്കമാലി: മൂക്കന്നൂര്‍ താബോറില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ ഫീഡ്‌സ് (കാലിത്തീറ്റ) കമ്പനിയില്‍ തീപിടുത്തം. ഏകദേശം 1500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഷെഡ് പുര്‍ണമായി കത്തി നശിച്ചു. ഏകദേശം 4.5 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. തീയണക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ രണ്ട് തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. അങ്കമാലിയില്‍ നിന്ന് രണ്ട് ഫയര്‍എഞ്ചിനുംചാലക്കുടിയില്‍ നിന്നും ഒരു ഫയറെഞ്ചിനും എത്തി രണ്ടര മണിക്കൂറോളം പ്രയത്‌നിച്ചാണ് തീ പൂര്‍ണമായും അണച്ചത്.
അങ്കമാലി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫിസര്‍ എം.എസ് ബൈജു, ലീഡിംങ്ങ് ഫയര്‍മാന്‍ എന്‍ ജിജി, ഫയര്‍മാന്‍ ഡ്രൈവര്‍മാരായ ബെന്നി അഗസ്റ്റിന്‍, പി.എസ് ഷിനോജ്, ഫയര്‍മാന്‍മാരായ പി.എ ഷാജന്‍, ടി.ആര്‍ ഷിബു, ടി.എന്‍ ശ്രീനിവാസന്‍, എം.ആര്‍ അരുണ്‍, എസ് ശരത്ത്, എസ് ശിവലാല്‍, പി ആര്‍ രജിത് കുമാര്‍, റിനു കുയേലില്‍, ഹോം ഗാര്‍ഡ് പി ഡി ലോനപ്പന്‍ ചാലക്കുടി അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ വി വാലന്റെന്‍, ലീഡിങ് ഫയര്‍മാന്‍ സി.കെ ബൈജു, ഫയര്‍മാന്‍ ഡ്രൈവര്‍ ടി ആര്‍ രതീഷ് ,ഫയര്‍മാന്‍മാരായ ഷൈന്‍ ജോസ്, സി എസ് സന്തോഷ് കുമാര്‍, സി എം ശിവപ്രസാദ്, എസ് ബിജു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."