HOME
DETAILS
MAL
ദേശീയ കായിക താരത്തിന് എ പ്ലസ് വിജയം
backup
May 15 2017 | 20:05 PM
മാവേലിക്കര:ടെന്നിക്കോയിറ്റ് കേരള ടീം ക്യാപ്റ്റനും ദേശീയ സ്വര്‍ണ്ണ മെഡല്‍ ജേതാവുമായ അലീന മറിയം സന്തോഷ് പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയത്തിനും എപ്ലസ് നേടി തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി.
മറ്റം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥിനിയായിരുന്നു. 7 വര്‍ഷക്കാലമായി ദേശിയസംസ്ഥാന തലങ്ങളില്‍ മെഡല്‍ നേടിയിട്ടുള്ള അലീന രണ്ടു പ്രാവശ്യം കേരളാ ടീം ക്യാപ്റ്റനായിരുന്നു. 10ാം ക്ലാസിലും എല്ലാ വിഷയങ്ങളിലും അലീനയ്ക്ക് എപ്ലസ് ലഭിച്ചിരുന്നു. മറ്റം സെന്റ്ജോണ്‍സ് സ്കൂളിലെ കായിക അധ്യാപകനായ സന്തോഷ് ജോസഫ് കൊച്ചുപറമ്പിലിന്റെയും അഞ്ഞലിപ്രാ ഗവ.യു.പി സ്കൂള്‍ അധ്യാപിക മിനി മാത്യുവിന്റെയും മകളാണ്. ടെന്നിക്കോയ് ദേശീയ കായിക താരവും എം.എ.വിദ്യാര്‍ത്ഥിയുമായ അമല്‍ ജോസഫ് സഹോദരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."