ഇനി മറയൂരില്‍ നിന്നും ചന്ദന വിത്തുകള്‍ ലഭിക്കും
മറയൂര്‍: വീട്ടുമുറ്റത്ത് ഒരു ചന്ദന മരം നില്‍ക്കൂന്നത് ഒരു പ്രൗഡിയായി കരുതുന്നവരാണ് ഭൂരിഭാഗം പേരും.
ചന്ദന മരത്തിന്റെ മൂല്യവും രാജകീയമായ പ്രൗഡിയും സുഗന്ധവുമാണ് തൈലത്തിന്റെ അന്തര്‍ ദേശിയ തലത്തിലുള്ള വിപണിമൂല്യവും. നിരവധി പേരാണ് ചന്ദന തൈകള്‍ തേടി മറയൂരില്‍ എത്തുന്നത്. എന്നാല്‍ ഇതേ വരെ തൈകള്‍ വാങ്ങുന്നതിനുള്ള സൗകര്യം കേരളത്തിലൊരിടത്തും സൗകര്യമില്ലാതിരുന്നു.സ്വാഭാവിക ചന്ദനക്കാടുകളുടെ നാടായ മറയൂരില്‍ നിന്നും വിത്തുകള്‍ കേരളാ ഫോറസ്റ്റ് റിസര്‍ച്ച ഇന്‍സ്റ്റിട്ട്യൂട് ശേഖരിക്കുകയും ചന്ദന തൈകള്‍ മുളപ്പിച്ച് വനം വകുപ്പിന് തന്നെ വിതരണം ചെയ്യുകയുമായിരുന്നു.
ചന്ദന തൈകള്‍ക്കും ചെറിയ ചന്ദന കഷ്ണങ്ങള്‍ക്കും വിവിധ ഭാഗങ്ങളില്‍ നിന്നും ആവശ്യക്കാര്‍ ഏറിയതോടെയാണ് പൊതുജങ്ങള്‍ക്ക് ഇവ ലഭ്യമാക്കുന്നതിനുള്ള സൗകര്യം വനം വകുപ്പ് ഒരുക്കിയിരിക്കുന്നത്. മറയൂര്‍ വികസന ഏജന്‍സിയുടെ അക്കൗണ്ടില്‍ പണം അടച്ച ശേഷം മറയൂരിലെത്തി ഇനി മുതല്‍ ആര്‍ക്കും വിത്തുകള്‍ ശേഖരിക്കാവുന്നതാണ്.
ശേഖരിക്കുന്ന ചന്ദനപഴങ്ങള്‍ വിത്തുകളാക്കി മാറ്റുന്നതിന് 70 രൂപ നല്കും. വന സംരക്ഷണ സമിതിക്ക് 50 രൂപയും വനവികസന സമിതിക്ക് 200 രൂപയും ചേര്‍ത്ത് ഒരു കിലോ വിത്തിന് 600 രൂപയ്ക്കാണ് വനം വകുപ്പ് വില്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."