മക്ക ഹറം പള്ളിയിലേക്ക് കാർ ഇടിച്ചു കയറി; കവാടത്തിന് നാശ നഷ്ടം, പ്രതി പിടിയിൽ
മക്ക: മക്കയിലെ വിശുദ്ധ ഹറം പള്ളിയിലേക്ക് അതിവേഗതയിൽ കാർ ഇടിച്ചു കയറി. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഹറം പള്ളിയുടെ പുറം മുറ്റത്തെ കവാടത്തിലേക്ക് അതിവേഗതയിൽ കുതിച്ചെത്തിയ കാർ ഇടിച്ചു കയറുകയായിരുന്നു.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ സംഭവ സ്ഥലത്ത് കുതിച്ചെത്തിയ സുരക്ഷാ സേന കാർ ഡ്രൈവറെ കീഴ്പെടുത്തി.
സംഭവത്തിലെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അമിത വേഗതയിൽ ഇടിച്ചു കയറുന്നതായി വീഡിയോയിൽ നിന്നും വ്യക്തമാകുന്നുണ്ട്.?عاجل
— أخبـار المدينــة (@News_Madinah1) October 30, 2020
إمارة منطقة مكة
الجهات الأمنية باشرت حادثة ارتطام سيارة في أحد أبواب المسجد الحرام نتيجة انحرافها أثناء سيرها بسرعة عالية في أحد الطرق المحيطة بالمسجد الحرام وبفضل الله لم يصب أي شخص بأذى
اتضح أن الشخص بعد القبض عليه أنه مواطن وبحالة غير طبيعية وجاري إحالته للنيابة العامة
[video width="578" height="720" mp4="https://suprabhaatham.com/wp-content/uploads/2020/10/2020_10_31_02_31_44_Ogs7c8-YWLazjMDf.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."