കെ.കരുണാകരന് സ്മാരക സാമൂഹ്യ കേന്ദ്രത്തിലെ കിണര്‍ ഉപയോഗശൂന്യമാവുന്നു
മാള: മാള കെ.കരുണാകരന് സ്മാരക സാമൂഹ്യ കേന്ദ്രത്തിലെ കുടിവെള്ള സ്രോതസായ കിണര്‍ ഉപയോഗശൂന്യമാവുന്നു.
ആശുപത്രി വളപ്പിലെ ചുറ്റുമതിലിനോട് ചേര്‍ന്ന ഈ കിണറിനെ മറച്ച് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കെട്ടിട നിര്‍മാണം നടത്തിയതോടെ കിണറില്‍ നിന്ന് വെള്ളമെടുക്കാനാവാത്ത വിധമായി. കഴിഞ്ഞ രണ്ട് വര്‍ഷമായി കിണര്‍ ഉപയോഗിക്കുന്നില്ലന്ന് ജീവനക്കാര്‍ പറയുന്നു.
കിണറിനോട് ചേര്‍ന്ന് ശൗച്യാലയത്തിന്റെ ടാങ്ക് നിര്‍മാണം നടത്തിയതും പ്രതികൂലമായി. കിണര്‍ മണ്ണിട്ട് നികത്തിയെടുക്കണമെന്ന നിലപാടിലാണ് അധികൃതര്‍.
അതേ സമയം കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നിര്‍മാണം നടത്തിയ മഴവെള്ള സംഭരണിയും ഉപയോഗിക്കാനാവാത്ത സ്ഥിതിയിലായി.
നിരവധി രോഗികള്‍ കിടത്തി ചികിത്സയുള്ള ആശുപത്രിയാണിത്. വികസനത്തിന്റെ ഭാഗമായി പുതിയ ബ്ലോക്ക് നിര്‍മാണം നടക്കുന്നുണ്ട്.
ഒന്നാം നില നിര്‍മാണം പൂര്‍ത്തിയായി. അനുബന്ധ കെട്ടിട നിര്‍മാണത്തിനും ഫണ്ട് വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ കുടിവെള്ളത്തിന് അധികൃതര്‍ ഇരുട്ടില്‍ തപ്പുകയാണ്. നിലവില്‍ പരിസരവാസികളുടെ കിണറില്‍ നിന്നാണ് വെള്ളമെത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."