എം.എല്‍.എമാരെ ചാക്കിലാക്കി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; വിടില്ലെന്ന് എച്ച്.ഡി കുമാരസ്വാമി
ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. എം.എല്‍.എമാരെ ചാക്കിലാക്കി അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുമാരസ്വാമി പറഞ്ഞു. എം.എല്‍.എമാരെ പാര്‍പ്പിക്കാന്‍ ചില റിസോര്‍ട്ടുകള്‍ തയ്യാറാക്കി വച്ചിട്ടുണ്ടെന്ന മാധ്യമറിപ്പോര്ട്ടുകള്ക്കു പിന്നാലെയാണ് കുമാരസ്വാമിയുടെ പ്രതികരണം.
''അവര്‍ റിസോര്‍ട്ടുകള്‍ തയ്യാറാക്കിവയ്ക്കുകയാണെങ്കില്, ഞാന്‍ എല്ലാത്തിനും തയ്യാറായി നില്‍ക്കുകയാണ്''- കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. ''ഇപ്പോള്‍ അഡ്വാന്‍സായി തുക നല്‍കിക്കഴിഞ്ഞു. ഞാന്‍ ഇതേപ്പറ്റി കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ വൈകാതെ അറിയും''- അദ്ദേഹം പറഞ്ഞു.
''ഞാനിതേപ്പറ്റി ബോധനാവനല്ലേ? പണം എവിടെയാണ് ശേഖരിക്കുന്നതെന്നും ആരൊക്കെയാണ് കൈമാറുന്നതെന്നും ഞാന്‍ അറിയുന്നില്ലേ? നിയമനടപടിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സുസ്ഥിരവും സുശക്തവുമായ സര്ക്കാരിനുവേണ്ടിയായിരിക്കും എന്റെ ഓരോ തീരുമാനവും''- കുമാരസ്വാമി വ്യക്തമാക്കി.
തന്റെ സര്‍ക്കാരിന് ഡെഡ്ലൈന് നിശ്ചയിച്ച ബി.ജെ.പിയെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. ''അടുത്ത ഡെഡ്ലൈന് തിങ്കളാഴ്ചയാണ്. മിക്കവാരും അതിന്റെ അടുത്തേത് ഒക്ടോബര്‍ രണ്ടിനായിരിക്കും. പിന്നെ ദസറ വരെ നീട്ടും. ഇതിങ്ങനെ നീട്ടിക്കൊണ്ടിരിക്കുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്''- കുമാരസ്വാമി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."