HOME
DETAILS
MAL
ജെ.എന്‍.യു വിദ്യാര്‍ഥി തെരഞ്ഞെടുപ്പ്: ബാലറ്റ് പെട്ടികള്‍ എ.ബി.വി.പി തട്ടിയെടുത്തു, വോട്ടെണ്ണല്‍ റദ്ദാക്കി
backup
September 15 2018 | 06:09 AM
ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പ് ബി.ജെ.പി വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പി അലങ്കോലപ്പെടുത്തി. ബാലറ്റ് പെട്ടികള്‍ തട്ടിയെടുത്തു കൊണ്ടുപോവുകയും സീലുകള്‍ പൊട്ടിക്കുകയും ചെയ്തതോടെ വോട്ടെണ്ണല്‍ റദ്ദാക്കുകയും ചെയ്തു.
വെള്ളിയാഴ്ച രാത്രിയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. എന്നാല്‍ വോട്ടെണ്ണല്‍ സ്ഥലത്തേക്ക് അതിക്രമിച്ചെത്തിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ പെട്ടികള്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇക്കാര്യം ജെ.എന്‍.യു വിദ്യാര്‍ഥി തെരഞ്ഞെടുപ്പ് കമ്മിറ്റിയും സ്ഥിരീകരിച്ചു.
രാത്രി അവസാനിച്ച വോട്ടെടുപ്പില്‍ 68 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ കുറച്ചുവര്ഷങ്ങള്ക്കിടെയുണ്ടായ ഏറ്റവും കൂടിയ പോളിങ് ശതമാനമാണിത്. ശക്തമായ ബി.ജെ.പി വിരുദ്ധ വികാരം യൂനിവേഴ്സിറ്റിയില്‍ രൂപപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."