HOME
DETAILS

ഹൃദയം കൊണ്ടെഴുതിയ കുറിപ്പുകള്‍

  
backup
September 15, 2018 | 7:19 PM

%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af%e0%b4%82-%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%aa


സെപ്റ്റംബര്‍ ഒന്‍പതിലെ (208-ാം ലക്കം) 'ഞായര്‍ പ്രഭാതം' കവര്‍ സ്റ്റോറി വ്യത്യസ്തമായ വായനാനുഭവമായി. ശരീരം നുറുങ്ങുന്ന വേദനയ്ക്കിടയിലും ചുറ്റുമുള്ളവരിലേക്ക് ഊര്‍ജപ്രവാഹമായി മുഖപുസ്തകത്തിലൂടെ പ്രിയ ജി. വാര്യര്‍ ഹൃദയം കൊണ്ടെഴുതുന്ന കുറിപ്പുകള്‍ മുന്‍പേ ശ്രദ്ധിച്ചിരുന്നു. എന്നാല്‍, അതു പൊതുവായനക്കാര്‍ക്കു വേറിട്ട അവതരണത്തിലൂടെ അവതരിപ്പിക്കുകയായിരുന്നു ലേഖകന്‍ ചെയ്തത്.
കാന്‍സര്‍ എന്ന മഹാമാരിയോട് പൊരുതുന്ന സ്ത്രീകളടക്കമുള്ള വേറെയും ഒരുപിടി പേര്‍ നമുക്കു ചുറ്റുമുണ്ട്. നമ്മുടെയൊന്നും സഹതാപം തല്‍ക്കാലം തങ്ങള്‍ക്കാവശ്യമില്ലെന്ന അവരുടെ പറയാതെ പറച്ചില്‍ അഹങ്കാരത്തിന്റേതല്ല എന്നു തന്നെ പറയണം. അതൊരു മഹാദുരന്തത്തെ നേരിടാനുള്ള ആത്മദാര്‍ഢ്യം സ്വയം സ്വായത്തമാക്കുകയും ചുറ്റുമുള്ള നിരാലംബരും ബലഹീനരുമായ ജനങ്ങള്‍ക്കു പകരുകയുമാണ് അവര്‍ ആ ഒരൊറ്റ പ്രവൃത്തിയിലൂടെ ചെയ്യുന്നത്.
എന്നാല്‍, അതിനൊക്കെ പുറത്ത് ഒരു തരത്തിലുമുള്ള പരിഗണനയുടെയും സഹതാപത്തിന്റെയോ പിന്‍ബലം ആവശ്യമില്ലാത്ത വിധം പ്രശംസനാര്‍ഹമായ ലഘുകുറിപ്പുകളുടെ എഴുത്തുകാരിയാണ് പ്രിയ. അകസാരങ്ങളും ആന്തരാര്‍ഥങ്ങളും അതിജീവനങ്ങളും അനുഭവങ്ങളും പ്രിയ കുറിച്ചിട്ട ലഘുകുറിപ്പുകള്‍ എന്തു സുന്ദരമാണ്. അവയൊരു പുസ്തകമായി സമാഹരിക്കപ്പെടട്ടെയെന്ന് ആശിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഐ ഉപയോഗിച്ച് പിരിച്ചുവിടല്‍; മെറ്റയ്‌ക്കെതിരേ 26 ജീവനക്കാര്‍ കോടതിയില്‍

International
  •  10 days ago
No Image

ലാമിൻ യമാലിന്റെ ആഡംബര വില്ലയിൽ മോഷണശ്രമം; സുരക്ഷാ ജീവനക്കാരെ കണ്ട് മുഖംമൂടിസംഘം ഓടിരക്ഷപ്പെട്ടു

Football
  •  10 days ago
No Image

പി.എസ്.സി നിയമന വിവാദം; രേഖകള്‍ നല്‍കാനാകില്ല, വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെതിരേ പി.എസ്.സി

Kerala
  •  10 days ago
No Image

സഊദിയില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാര്‍ക്കും അക്കൗണ്ടന്റുമാര്‍ക്കും സോക്പ യോഗ്യത നിര്‍ബന്ധം; 

Saudi-arabia
  •  10 days ago
No Image

'വൈദ്യുതി പ്രതിസന്ധി എപ്പോള്‍ തീരുമെന്ന് പറയാനാകില്ല'; ജലനിരപ്പ് 28% മാത്രം: മന്ത്രി സണ്ണി ജോസഫ്

Kerala
  •  10 days ago
No Image

ഫ്‌ളെമിംഗിന് പകരക്കാരനായി ഇതിഹാസം താരം വരണമെന്ന് ആർ. അശ്വിൻ; സിഎസ്‌കെയിൽ പുതിയ യുഗത്തിന് സമയമായെന്ന് താരം

Football
  •  10 days ago
No Image

ഹെഡ്മാസ്റ്റര്‍ നിയമനം മരവിച്ചു; സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

Kerala
  •  10 days ago
No Image

മൈതാനത്ത് കൈയാങ്കളി; അർജന്റീനൻ താരത്തിന്റെ തലയ്ക്കടിച്ച് ബെല്ലിങ്ഹാം, ലോകകപ്പ് സെമിക്ക് പിന്നാലെ നാടകീയ രംഗങ്ങൾ

Football
  •  10 days ago
No Image

ഇനി ക്യാപ്ചയും പരസ്യങ്ങളുമില്ല; തത്കാല്‍ ബുക്കിങ് അതിവേഗമാക്കാന്‍ പുത്തന്‍ ലുക്കില്‍ ഐആര്‍സിടിസി ബീറ്റാ പതിപ്പ് പുറത്തിറക്കി

National
  •  10 days ago
No Image

കാസര്‍കോട് തീരത്ത് കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം മുന്‍പ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതെന്ന് സ്ഥിരീകരണം; ദുരൂഹതയേറുന്നു

Kerala
  •  10 days ago