തീര്‍ഥം ശുദ്ധജല കാന്‍ വിതരണം 25 മുതല്‍
കോഴിക്കോട്: കോര്പറേഷന് കുടുംബശ്രീ നഗരത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി ആസൂത്രണം ചെയ്ത തീര്‍ഥം ശുദ്ധജല കാന്‍ വിതരണം 25 മുതല്‍ ആരംഭിക്കും. കോര്പറേഷന് ഓഫിസിന്റെ പഴയ കെട്ടിടത്തില്‍ ആരംഭിക്കുന്ന ഒന്നാമത്തെ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനം ഈയാഴ്ച നടത്തും.
തീര്‍ഥം പദ്ധതിയുടെ രണ്ടാമത്തെ പ്ലാന്റിന്റെ പ്രവൃത്തി ഉദ്ഘാടനം പുത്തൂരിലുള്ള എലത്തൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് നിര്‍വഹിച്ചു. 40 ദിവസത്തിനകം കോമ്പൗണ്ടില്‍ സ്ഥാപിച്ച തീര്‍ഥം പ്ലാന്റില്‍ നിന്നുള്ള കുടിവെള്ള കാന്വിതരണത്തിന്റെ ബുക്കിങ് ഉദ്ഘാടനം ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് മുന്മേയര് പ്രൊഫ. എ.കെ പ്രേംജിത്തിന് നല്കി നിര്‍വഹിച്ചു.
ക്ഷേമകാര്യ സമിതി ചെയര്‍പേഴ്സണ്‍ അനിതാരാജന് അധ്യക്ഷയായി. കോര്പറേഷന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ കെ.വി ബാബുരാജ്, ടി.വി ലളിതപ്രഭ, എം.സി അനില്‍കുമാര്‍, എം. രാധാകൃഷ്ണന് മാസ്റ്റര്‍, ആശ ശശാങ്കന്, കൗണ്‍സിലര്‍മാരായ എന്‍.പി പത്മനാഭന്, കറ്റടത്ത് ഹാജറ, കെ. ബീന, പ്രമീള ദേവദാസ് കുടുംബശ്രീ ജില്ലാ അസി. മിഷന് കോ-ഓഡിനേറ്റര്‍ നാസര്‍ ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."