HOME
DETAILS

ഗ്രഹഭീമന്‍ ഇന്ന് ഓപ്പോസിഷനില്‍; നഗ്നനേത്രങ്ങള്‍കൊണ്ട് കാണാനാവും

  
backup
June 09, 2019 | 6:13 PM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%ad%e0%b5%80%e0%b4%ae%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%93%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b4%bf

 


മലപ്പുറം: സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ 'ഓപ്പോസിഷന്‍' പ്രതിഭാസം ഇന്ന്. ഭൂമി മധ്യത്തിലായി സൂര്യന്‍, ഭൂമി, വ്യാഴം എന്നിവ നേര്‍രേഖയില്‍ വരുന്നതാണ് ഓപ്പോസിഷന്‍ പ്രതിഭാസം.


രാത്രി ആകാശത്ത് മഴമേഘങ്ങള്‍ രൂപപ്പെട്ടില്ലെങ്കില്‍ ഭീമന്‍ ഗ്രഹത്തിന്റെ ഈ മനോഹര കാഴ്ച ഇന്ന് അനായാസം നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവുമെന്ന് വാനനിരീക്ഷകന്‍ ഇല്യാസ് പെരിമ്പലം പറഞ്ഞു. ഓപ്പോസിഷന്‍ സമയത്ത് വ്യാഴം ഭൂമിയുടെ ഏറ്റവും അരികില്‍ വരുന്നു.
ഒപ്പം സൂര്യപ്രകാശമേല്‍ക്കുന്ന വ്യാഴത്തിന്റെ മുഖം മുഴുവനും ഭൂമിക്ക് അഭിമുഖമായും വരും. അതിനാല്‍ ഓപ്പോസിഷന്‍ വേളകളില്‍ വ്യാഴത്തെ അത്യധിക ശോഭയില്‍ രാത്രി മുഴുവന്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കണ്ട് ആസ്വദിക്കാനാവും. ഇന്ന് വൈകിട്ട് 6.42ന് കിഴക്കുദിക്കുന്ന വ്യാഴം പാതിരാത്രി കഴിഞ്ഞ് 12.24ന് നേര്‍ മുകളിലെത്തുകയും പുലര്‍ച്ചെ 6.07ന് പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യും. ഇന്നും തുടര്‍ന്നുള്ള ദിവസങ്ങളും വ്യാഴം നിരീക്ഷണത്തിന് അനുയോജ്യമാണ്. ടെലിസ്‌കോപ്പിലൂടെയോ ബൈനോക്കുലറിലൂടെയോ നിരീക്ഷിച്ചാല്‍ വ്യാഴത്തിന്റെ ഒരു വശത്ത് ഐയോ, കലിസ്‌റ്റോ, മറു വശത്ത് യൂറോപ്പ, ഗാനിമേഡ് എന്നീ ഉപഗ്രഹങ്ങള്‍ അണിനിരക്കുന്ന മനോഹര ദൃശ്യവും കാണാനാവും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പൊലിസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Kerala
  •  a day ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

Kuwait
  •  a day ago
No Image

പ്രതിഷേധവുമായി കർഷകരും ഡൽഹിയിലേക്ക്; അതിർത്തിയിൽ തടഞ്ഞ് ഹരിയാന പൊലിസ്; പ്രതിഷേധം സ്വതന്ത്ര വ്യാപാര കരാറിനെതിരേ

latest
  •  a day ago
No Image

വീണ്ടും 'പ്രിയദര്‍ശിനി'; പട്ടികജാതി-പട്ടികവര്‍ഗ വനിതകള്‍ക്ക് പലിശരഹിത സംരംഭ വായ്പയുമായി സര്‍ക്കാര്‍

Kerala
  •  a day ago
No Image

കുവൈത്തിന് നേരെ ഇറാന്റെ മിസൈൽ അക്രമണം; വൈദ്യുതി, ജല ശുദ്ധീകരണ പ്ലാന്റുകൾക്ക് തീപിടിച്ചു

Kuwait
  •  a day ago
No Image

റാന്നിയില്‍ മൂന്ന് വയസുകാരി വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ചു

Kerala
  •  a day ago
No Image

'നിസ്സാരമായ കേസ്, ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്'  രാമക്ഷേത്രക്കൊള്ളയില്‍ സുപ്രിം കോടതി 

National
  •  a day ago
No Image

യാത്രയ്ക്കിടെ 8.5 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു; കെ.എസ്.ആര്‍.ടി.സി ബസില്‍ വ്യാപക പരിശോധന

Kerala
  •  a day ago
No Image

വി.ഡി സതീശനും ഡി.കെ ശിവകുമാറും സമര വേദിയില്‍; അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രി, വഴങ്ങാതെ രാഹുല്‍, പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നു

National
  •  a day ago
No Image

'കള്ളന്‍ വിജയന്‍' വിവാദത്തില്‍ അച്ചടക്ക നടപടിയുമായി ദേശാഭിമാനി; കെ.ആര്‍.അജയനെ വാരാന്തപ്പതിപ്പ് ചുമതലയില്‍നിന്ന് നീക്കി

Kerala
  •  a day ago


No Image

21-ാം വയസിലെ ചരിത്ര നേട്ടം മുതല്‍ അവിശ്വാസ പ്രമേയം വരെ; പാലായിലെ ജെന്‍സീ ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവിന് ആറ് മാസം കൊണ്ട് പടിയിറക്കം

Kerala
  •  a day ago
No Image

'ആശങ്കകള്‍ അവഗണിക്കാന്‍ കഴിയില്ല': സോനം വാങ്ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ച് കോടതി

National
  •  a day ago
No Image

'20 വിദ്യാര്‍ഥികളുടെ മരണത്തിന് കാരണക്കാരനായ ഒരു ധര്‍മേന്ദ്ര പ്രധാനെ രക്ഷിക്കാന്‍ നിരവധി വിദ്യാര്‍ഥികളുടെ രക്തം ചിന്തുന്നു'  അഭിജീത് ദീപ്‌കെ; പ്രക്ഷോഭ പാതയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സി.ജെ.പി

National
  •  a day ago
No Image

പാലായില്‍ ദിയ ബിനു പുറത്ത്; എല്‍.ഡി.എഫ് അവിശ്വാസം പാസായി, അനുകൂലിച്ച് കോണ്‍ഗ്രസ് അംഗങ്ങളും

Kerala
  •  a day ago