HOME
DETAILS

ഹയര്‍ സെക്കന്‍ഡറി: ജില്ലയില്‍ വിജയശതമാനം 86.02

  
backup
May 15 2017 | 22:05 PM

%e0%b4%b9%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%b1%e0%b4%bf-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2



കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ 86.02 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷം 83.11 ശതമാനമായിരുന്നു വിജയം. കഴിഞ്ഞ തവണത്തെ പോലെ വിജയത്തില്‍ ഇത്തവണയും മൂന്നാം സ്ഥാനമാണ് കോഴിക്കോടിനുള്ളത്. എറണാകുളവും കണ്ണൂരുമാണ് കോഴിക്കോടിന് മുന്നിലെത്തിയത്.
  179 സ്‌കൂളുകളില്‍ നിന്നായി 36095 പേര്‍ ഇക്കുറി പരീക്ഷ എഴുതി. ഇതില്‍ 31048 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 1192 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം 990 പേര്‍ക്കായിരുന്നു മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്. ഒന്‍പത് വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും മുഴുവന്‍ മാര്‍ക്കും നേടി. ടെക്‌നിക്കല്‍ സ്‌കൂള്‍ വിഭാഗത്തില്‍ 46.84 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം ഇത് 32.65 ശതമാനമായിരുന്നു. പരീക്ഷ എഴുതിയ 79 പേരില്‍ നിന്ന് 37 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാന്‍ കഴിഞ്ഞത് ഒരു വിദ്യാര്‍ഥിക്ക് മാത്രമാണ്.
 ഓപണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 10142 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 3347 പേര്‍ മാത്രമാണ് ഉന്നതപഠനത്തിന് യോഗ്യത നേടിയത്. 33 ശതമാനം വിജയം. 34 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 33.38 ആയിരുന്നു വിജയശതമാനം.
വി.എച്ച്.എസ്.ഇ വിജയ
ശതമാനത്തില്‍ വര്‍ധന
കോഴിക്കോട്:  ജില്ലയിലെ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ വിജയശതമാനത്തിലും വര്‍ധന. പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗങ്ങളില്‍ 92.73 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം വിജയശതമാനം 91.46 ആയിരുന്നു. ഈ വിഭാഗത്തില്‍ 2335 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗത്തില്‍ 88.40 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം ഇത് 82.76 ശതമാനമായിരുന്നു. 2518 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 2226 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗത്തില്‍ നാലു സ്‌കൂളുകള്‍ക്ക് നൂറുമേനി വിജയം. ഫറോക്ക് ഗണപത് വി.എച്ച്.എസ്.എസ് ( 60), നടക്കാവ് ജി.ജി.വി.എച്ച്.എസ്.എസ് (92), വടകര വി.എച്ച്.എസ്.എസ് ആന്‍ഡ് ടി.എച്ച്.എസ് ( 60), കാലിക്കറ്റ് ഗേള്‍സ് വി.എച്ച്.എസ്.എസ് (56) എന്നീ സ്്കൂളുകളിലാണ് മുഴുവന്‍ പേരും ഉന്നതപഠനത്തിന് യോഗ്യത നേടിയത്.
പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗത്തില്‍ നടക്കാവ് ജി.ജി.വി.എച്ച്.എസ്.എസ് (92), വടകര വി.എച്ച്.എസ്.എസ് ആന്‍ഡ് ടി.എച്ച്.എസ് (60), കാലിക്കറ്റ് ഗേള്‍സ് വി.എച്ച്.എസ്.എസ് (56) എന്നീ സ്‌കൂളുകള്‍ക്കും നൂറുമേനിക്ക് അര്‍ഹരായി.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago