ലെക്‌സസ് ഇ.എസ് 300 എച്ച് ഹൈബ്രിഡ് ഇലക്ട്രിക്ക് സെഡാന്‍ ഇന്ത്യയില്‍
കൊച്ചി: ബീജിങ് മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച് അഞ്ചു മാസത്തിനുള്ളില്‍ ലെക്‌സസ് ഇന്ത്യ ഇ.എസ് 300 എ.ച്ചിന്റെ ഏഴാം തലമുറ കേരളത്തിലടക്കം ഇന്ത്യയൊട്ടാകെ അവതരിപ്പിച്ചു.
പുതിയ ആഗോള ആര്‍ക്കിടെക്ചര്‍ ജി.എ.കെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന ഇ.എസ് 300 എച്ചിന് കരുത്തു പകരുന്നത് 2.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ്. നാലാം തലമുറ ലെക്‌സസ് ഹൈബ്രിഡ് ഡ്രൈവ് സിസ്റ്റം ഇതിനോടു സംയോജിപ്പിച്ചിരിക്കുന്നു. ആഗോള തലത്തില്‍ അവതരിപ്പിച്ച് ഇത്ര ചെറിയ കാലയളവില്‍ തന്നെ ഇ.എസ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ സാധിച്ചതിന്റെ ആവേശത്തിലാണ് തങ്ങളെന്നും ഉല്‍കൃഷ്ടമായ ആഡംബരം വാഗ്ദാനം ചെയ്യുന്ന സെഡാന്‍ സുഖകരവും കാഴ്ചയില്‍ വേറിട്ടു നില്‍ക്കുന്നുവെന്നും ഇന്ത്യയിലെ വിശേഷപ്പെട്ട അതിഥികള്‍ക്ക് ഇത് അനുയോജ്യമായ വാഹനമാകുമെന്നും ലെക്‌സസ് ഇന്ത്യ ചെയര്‍മാന്‍ എന്‍.രാജ പറഞ്ഞു.
പുതിയ ഹൈബ്രിഡ് ഇലക്ട്രിക് സെഡാനുള്ള താല്‍പര്യം മുന്‍ നിര്‍ത്തിയാണ് ഇ.എസ് 300എച്ച് ഇന്ത്യയിലെത്തുന്നത്. ലെക്‌സസിന്റെ സിഗ്‌നേച്ചര്‍ സ്‌റ്റൈലില്‍ ഫുള്‍ ടാങ്ക് ഇന്ധനത്തോടെയുള്ള ഓരോ കാറിന്റെയും ഡെലിവറി അടുത്ത മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കും. പരമ്പരാഗത സങ്കല്‍പ്പങ്ങളെ വെല്ലുവിളിക്കുന്നതാണ് ഇ.എസ് 300എച്ചിന്റെ രൂപകല്‍പനയൂം പ്രകടന മികവും. എല്‍.സി കൂപ്പെ, എല്‍.എസ് ഫ്‌ളാഗ്ഷിപ്പ് എന്നിവയില്‍ നിന്നു പ്രചോദനം കൊണ്ടതാണ് രൂപകല്‍പ്പന. ജി.എ.കെ പ്ലാറ്റ്‌ഫോമില്‍ സാധ്യമായ സജീവമായ ഒഴുക്കന്‍ ഷെയ്പ്പ്, തടസങ്ങളില്ലാത്ത ഷോള്‍ഡര്‍ ലൈന്‍, കുത്തനെ ചെരിഞ്ഞ സിപില്ലര്‍ തുടങ്ങിയ ഭാവങ്ങളുമുണ്ട്.
ഇ.എസിനു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഇളം തവിട്ട് ഉള്‍പ്പടെ ഒമ്പതു നിറങ്ങളില്‍ ലഭ്യമാണ്. ലെക്‌സസ് ഇ.എസ് 300എച്ചിന്റെ എക്‌സ്‌ഷോറൂം വില 59,13,000 രൂപയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."