പൊന്നാനി കോള്‍മേഖലയിലെ കര്‍ഷകര്‍ക്കായി അരിമില്ല് തുടങ്ങും
മാറഞ്ചേരി: പൊന്നാനി മേഖലയിലെ നെല്‍കര്‍ഷകര്‍കരുടെ നിരന്തര ആവശ്യവും അഭിലാഷവുമായിരുന്ന സ്വന്തമായൊരു അരിമില്ല് എന്ന ആശയത്തിനാണു കഴിഞ്ഞ ദിവസം പെരുമ്പടപ്പില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെ കൃഷിമന്ത്രി സുനില്‍കുമാര്‍ പച്ചക്കൊടി വീശിയത്.
ഇവിടെ ഉല്‍പാദിപ്പിക്കുന്ന നെല്ല് ഇവിടെ തന്നെ അരിയാക്കി മാറ്റുക എന്ന കര്‍ഷകരുടെ നിരന്തര ആവശ്യം ഉടന്‍ നടപ്പാക്കാന്‍ കഴിയുന്നവിധത്തില്‍ ഒരു മില്ല് പെരുമ്പടപ്പില്‍ സ്ഥാപിക്കാന്‍ വേണ്ടണ്ട നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ നടന്നുവരുന്നുണ്ടെണ്ടന്നും അത് ഉടന്‍തന്നെ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി പറഞ്ഞു. ഇവിടത്തെ കര്‍ഷകര്‍ കൃഷിചെയ്യുന്ന നെല്ല് ഇവിടെ തന്നെ അരിയാക്കുന്നതോടെ കണ്‍സ്യൂമര്‍ ഫെഡിന് നെല്ല് കൊടുത്തു പൈസക്കായി കാത്തിരിക്കേണ്ടി വരില്ല എന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.
സ്വന്തമായി ബ്രാന്‍ഡഡ് അരി കൂടി വിപണിയിലെത്തിക്കാന്‍ സാധിച്ചാല്‍ കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്നും ഇവര്‍ കരുതുന്നു. ആലങ്കോട് മേഖലയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉല്‍പാദിപ്പിക്കുന്ന ജൈവ അരിക്ക് നല്ല ഡിമാന്‍ഡുണ്ടണ്ട്. തൃശൂര്‍ ജില്ലയില്‍ അടാട്ട് പഞ്ചായത്തിലും ഇത്തരത്തില്‍ നെല്ലുല്‍പ്പാദിപ്പിച്ചു വിപണനം നടത്തുന്നുണ്ട്. കേരളത്തിലെ ആദ്യത്തെ കാഷിക സൗരോര്‍ജ ജലസേചന പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന നാല് പമ്പിങ്ങ് സെന്ററുകള്‍ ഈ പ്രദേശത്ത് തന്നെ സ്ഥാപിക്കുന്നത് പോലും മലബാറിന്റെ നെല്ലറയായ പൊന്നാനിക്കോളിന്റെ പ്രാധാന്യം എന്താണെന്ന് തിരിച്ചറിഞ്ഞതിനാലാണെന്നും പ്രകൃതിക്ഷോഭങ്ങളില്‍ പ്രദേശത്തെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാര തുക ലഭിക്കുന്നത് വളരെ കുറവാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികള്‍ കണ്‍വെര്‍ജന്‍സ് ചെയ്തുകൊണ്ടണ്ട് ഹെക്ടറിന് അമ്പതിനായിരം രൂപ വരെ കിട്ടാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."