മൈജി-മൈ ജനറേഷന്‍ 63-ാം ഷോറൂം തൃശൂരില്‍
തൃശൂര്‍: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറൂം ശൃംഖലയായ മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് തൃശൂര്‍ ഈസ്റ്റ്‌ഫോര്‍ട്ട് ഷോറൂമിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്‍ ജയസൂര്യ നിര്‍വഹിച്ചു. തൃശൂരിലെ അഞ്ചാമത്തെ ഷോറൂമാണ് ഈസ്റ്റ്‌ഫോര്‍ട്ടിലേത്. കേരളത്തിലുടനീളം ഇപ്പോള്‍ 63 ഷോറൂമുകളാണ് പ്രവര്‍ത്തിക്കുന്നത്. ഫാത്തിമ നഗര്‍ കോ-ഓപറേറ്റീവ് ബില്‍ഡിങിലാണ് ഷോറൂം. മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ.കെ ഷാജി, ഓപ്പറേഷന്‍ ജനറല്‍ മാനേജര്‍ സി.കെ.വി നദീര്‍, മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ സി.ആര്‍ അനീഷ്, സ്റ്റേറ്റ് ഹെഡ് മുഹമ്മദ് ജയ്‌സല്‍, സെയില്‍സ് എ.ജി.എം കെ.കെ ഫിറോസ്, സോണല്‍ മാനേജര്‍ ജേക്കബ് ജോബിന്‍, ടെറിട്ടറി മാനേജര്‍ എം. റംഷിക്ക്, ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ഷോറൂമിന്റെ സോഫ്റ്റ് ലോഞ്ച് ഓഗസ്റ്റ് 18ന് നടന്നിരുന്നു. പ്രളയബാധയെ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങ് മാറ്റിവച്ചതായിരുന്നു.
50 അന്താരാഷ്ട്ര ബ്രാന്റുകളുടെ 400-ല്‍പരം ഉല്‍പന്നങ്ങള്‍ മൈജി ഷോറൂമുകളില്‍ ലഭ്യമാണ്. 2019ഓടെ കേരളത്തിലുടനീളം 100 ഷോറൂമുകളും 700 കോടിയുടെ വിറ്റുവരവുമാണ് കമ്പനി ലക്ഷ്യമിടുന്നത്. കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഇന്ത്യയ്ക്ക് പുറത്ത് ദുബൈ, ഷാര്‍ജ, അബൂദബി എന്നിവിടങ്ങളിലും ഷോറൂം ശൃംഖല വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് മാനേജ്‌മെന്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."