കെ.ഡി.എം.എഫ് റിയാദ് പണ്ഡിതപ്രതിഭാ പുരസ്‌കാരം കുഞ്ഞിക്കോയ മുസ്‌ലിയാര്‍ക്ക്
കോഴിക്കോട്: റിയാദ് കോഴിക്കോട് ജില്ലാ മുസ്‌ലിം ഫെഡറേഷന്റെ മൂന്നാമതു പണ്ഡിതപ്രതിഭാ പുരസ്‌കാരം സമസ്ത കേന്ദ്ര മുശാവറ അംഗവും സൂഫീവര്യനുമായ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ക്ക്. മതരംഗത്തെ സേവനവും പാണ്ഡിത്യവും പരിഗണിച്ചാണ് പുരസ്‌കാരം.
കേരളത്തിനകത്തും പുറത്തും ആത്മീയ വേദികളിലെ നിറസാന്നിധ്യമായ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, നിരവധി മഹല്ലുകളുടെ ഖാസിയുമാണ്. ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍, അണ്ടോണ അബ്ദുല്ല മുസ്‌ലിയാര്‍, നാരകശ്ശേരി അബൂക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രധാന ഗുരുനാഥന്‍മാരും പി.എം.എസ്.എ പൂക്കോയ തങ്ങള്‍, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, ഇ.കെ ഉമറുല്‍ ഖാദിരി, കണ്ണിയാല മൗല എന്നിവര്‍ ആത്മീയ ഗുരുക്കന്മാരുമാണ്.
2014 മുതല്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ നല്‍കുന്ന ഈ പുരസ്‌കാരത്തിനു പ്രഥമമായി തെരഞ്ഞെടുക്കപ്പെട്ടതു സമസ്ത പ്രസിഡന്റായിരുന്ന പാറന്നൂര്‍ ഇബ്‌റാഹീം മുസ്‌ലിയാരായിരുന്നു. 2016ലെ അവാര്‍ഡ് പാറന്നൂര്‍ ഉസ്താദ് സ്മാരകമാക്കുകയും പിന്നീട് സമസ്ത കേന്ദ്ര മുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ്്‌ലിയാരെ തെരഞ്ഞെടുക്കപ്പെടുകയുമുണ്ടായി. കോഴിക്കോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ റിയാദില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കെ.ഡി.എം.എഫ്.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സുപ്രഭാതം സി.ഇ.ഒ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, റിയാദ് എസ്.കെ.ഐ.സി വൈസ് പ്രസിഡണ്ട് മുസ്തഫ ബാഖവി പെരുമുഖം,
എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവ്, കെ.ഡി.എം.എഫ് ജനറല്‍ സെക്രട്ടറി ശമീര്‍ പുത്തൂര്‍ അടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
50,001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബര്‍ അവസാനവാരം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."