കൗണ്‍സിലര്‍ക്ക് നേരെ അക്രമം: യു.ഡി.എഫ് പൊലിസ് സ്്റ്റേഷന് മാര്‍ച്ച് നടത്തി
മലപ്പുറം: നഗരസഭ ചെമ്മങ്കടവ് വാര്‍ഡ് കൗണ്‍സിലര്‍ ബുഷ്റ തറയിലിന്റെ വീട്ടില്‍ കയറി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മലപ്പുറം പൊലിസ് സ്റ്റഷനിലേക്ക് മാര്‍ച്ച് നടത്തി.
മാര്‍ച്ച് ചെയര്‍പേഴ്സണ്‍ ജമീല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കുടിവെള്ളം കിട്ടുന്നില്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൗണ്‍സിലറുടെ വീട്ടില്‍ കയറി അക്രമണം നടത്തിയത്.
അക്രമം നടത്തിയവരെ പിടികൂടണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍ മലപ്പുറം പൊലിസ് സ്റ്റേഷനില്‍ പരാതി നല്കയിരുന്നു. ജനപ്രതിനിധിയെ അക്രമിച്ച കേസില്‍ അക്രമികള്‍ക്കെതിരേ പൊലിസ് പെറ്റികേസ് മാത്രമാണ് ചുമത്തിയത്. ഇതില്‍ പ്രതിഷേധിച്ചാണ് നഗരസഭയിലെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധ മാര്‍ച്ച് നത്തിയത്.
മാര്‍ച്ചിന് വൈസ് ചെയര്മാന് പെരുമ്പള്ളി സെയ്ത്, ഹാരിസ് ആമിയാന്‍, സലീം എന്ന ബപ്പുട്ടി എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."