ജോര്‍ജ് വേണ്ട, പൂഞ്ഞാറ് വേണം
പി.സി ജോര്‍ജ് യു.ഡി.എഫിലേക്ക് വരുന്നതുസംബന്ധിച്ച ആഗ്രഹം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ മുസ്ലിം ലീഗിന്റെ തീരുമാനം നിര്‍ണായകമാണ്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം യു.ഡി.എഫ് വിട്ട സാഹചര്യത്തില്‍ പൂഞ്ഞാര്‍ നിയമസഭ മണ്ഡലം ഏറ്റെടുക്കാന്‍ മുസ്ലിംലീഗ് ആലോചിക്കുന്നുണ്ട്. മലബാറിന് പുറത്ത് മുസ്ലിംലീഗിന് ശക്തമായ സ്വാധീനമുള്ള പൂഞ്ഞാറിന്റെ കാര്യത്തില്‍ കോട്ടയം ജില്ലാ മുസ്ലിംലീഗ് നേതൃത്വവും കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ച്ചയായി ന്യൂനപക്ഷ മുസ്ലിം വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പി.സി ജോര്‍ജിനെ നിലവിലെ സാഹചര്യത്തില്‍ ഒരുനിലക്കും മുന്നണിയിലെടുക്കേണ്ടതില്ലെന്ന കാര്യത്തിലും യോഗം അഭിപ്രായ രൂപീകരണം നടത്തും. അന്താരാഷ്ട്ര ബന്ധങ്ങളുള്ള സര്‍ണക്കടത്ത്, മയക്കുമരുന്ന് കേസുകള്‍ ഉയര്‍ത്തി സര്‍ക്കാരിനെതിരേയുള്ള പോരാട്ടം ശക്തമാക്കാനുള്ള തന്ത്രങ്ങള്‍ക്കും യോഗം രൂപം നല്‍കും. കെട്ടുറപ്പോടെ മുന്നണിയായി ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പിനെയും തുടര്‍ന്നുള്ള നിയമസഭ തെരഞ്ഞെടുപ്പിനെയും നേരിടുന്നതിനുള്ള തന്ത്രങ്ങളും യോഗം രൂപം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."