റോഡ് തകര്‍ന്നു; കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍
വൈക്കം: ടി.വി പുരം റോഡ് തകര്‍ന്നു കിടക്കുമ്പോഴും കണ്ടില്ലെന്ന് നടിച്ച് അധികാരികള്‍. ഇതുമൂലം ദുരിതത്തിലാകുന്നത് വിദ്യാര്‍ഥികളും കാല് നടക്കാരുമാണ്. മൂന്നു ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ സ്ഥിതി ചെയ്യുന്ന ഇതുവഴി അനുദിനം നൂറുകണക്കിന് വിദ്യാര്‍ഥികള്‍ സൈക്കിളിലും കാല്‍നടയായും പോകുന്നത്.എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ ആരും തയാറാകുന്നില്ലെന്നതാണ് പ്രധാന ആക്ഷേപം.
നിരവധി ഓഫിസുകളിലേക്കും ധനകാര്യസ്ഥാപനങ്ങളിലേക്കും വരുന്ന ജനങ്ങളും ടി.വിപുരം റോഡിന്റെ ദുരവസ്ഥ മൂലം കഷ്ടപ്പെടുന്നു. ഈ റോഡില്‍ വാഹന അപകടങ്ങളും പതിവായിരിക്കുകയാണ്. ഭാഗ്യം ഉണ്ടെങ്കില്‍ രക്ഷപെടാം എന്ന അവസ്ഥയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. വൈക്കത്തഷ്ടമി ഉത്സവത്തോടനുബന്ധിച്ച് അറ്റകുറ്റപ്പണി നടത്തുന്ന ഈ റോഡ്, ഇത്തവണ പകുതിഭാഗം മാത്രം ടാര്‍ചെയ്യുകയും ബാക്കി പണി ചെയ്യാതെ മുഴുവന്‍ ടെണ്ടര്‍ തുകയും കൈക്കലാക്കുകയും ചെയ്തു.
അധികാരികളുടെ അനാസ്ഥ അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് റോഡ് ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് എ.ഐ.വൈ.എഫ് ടി.വി പുരം പഞ്ചായത്തു കമ്മിറ്റി സെക്രട്ടറി ജി ശ്രീകുമാര്‍, പ്രസിഡന്റ് അരുണ്‍ദാസ് എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."