തണല്‍ വേനലവധിക്കാല ക്യാംപ് 20ന് തുടങ്ങും
ഉദുമ: ഓക്‌സിജന്‍ ഇന്ത്യ സംഘടിപ്പിക്കുന്ന തണല്‍ വേനലവധിക്കാല ക്യാംപ് 20, 21 തിയതികളിലായി ഉദുമ ഉദയമംഗലം ചെരിപ്പാടി കാവില്‍ നടക്കും. 20ന് രാവിലെ ഒന്‍പതിന് ഒപ്പിടല്‍, പത്തിന് നാട്ടുവര്‍ത്തമാനം, 11ന് കുരുത്തോലക്കളരി, വൈകുന്നേരം ഏഴിന് ഉദുമ ബസാറില്‍ സംഗീത സായാഹ്നം എന്നിവ നടക്കും. വിവിധ സെഷനുകളിലായി റഹ്മാന്‍ തായലങ്ങാടി, ഡോ. പി.എ അബൂബക്കര്‍, ഷെരീഫ് കുരിക്കള്‍, പണ്ടാരത്തില്‍ അമ്പു, ബറോഡ എം.എസ് യൂനിവേഴ്‌സിറ്റിയിലെ അനില്‍ തമ്പായി, ബാലചന്ദ്രന്‍ കൊട്ടോടി, ജെയ്‌സണ്‍ പി. നായര്‍, സംഗീത സംവിധായകന്‍ അറക്കല്‍ നന്ദകുമാര്‍, ഡോ. അംബികാസുതന്‍ മാങ്ങാട്, സന്തോഷ് ഏച്ചിക്കാനം, സിനിമാ താരം സന്തോഷ് കീഴാറ്റൂര്‍, റഹ്മാന്‍ പൊയ്യില്‍ സംബന്ധിക്കും. 21ന് രാവിലെ പത്തിന് നടക്കുന്ന കൊയക്കട്ടയില്‍ ചിത്രകാരന്‍ കെ.എ ഗഫൂര്‍, എഴുത്തുകാരന്‍ പ്രൊഫ: എം.എ റഹ്മാന്‍, കവി ദിവാകരന്‍ വിഷ്ണു മംഗലം സംസാരിക്കും. ചെടിയമ്മയോടൊപ്പം പരിപാടിയില്‍ നാട്ടുവൈദ്യത്തിന്റെ നാട്ടറിവുകളുമായി അന്നമ്മ ദേവസ്യ മുക്കം സംവദിക്കും.
ഉച്ചയക്ക് 2.30ന് കച്ചറയില്‍ നിന്നും എന്ന പരിപാടി ന്യൂഡല്‍ഹി ഐ.ഐ.ടിയിലെ സുബിന്‍ അവതരിപ്പിക്കും. വൈകുന്നേരം നാലിനു നടക്കുന്ന സമാപന സമ്മേളനത്തില്‍ ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. ഓക്‌സിജന്‍ ഇന്ത്യ പ്രസിഡന്റ് രഘുനാഥ് അധ്യക്ഷനാവും. പി.വി മനോജ് കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ കെ. സന്തോഷ്‌കുമാര്‍, കെ. പ്രഭാകരന്‍, പി. വിശാലാക്ഷന്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."