സന്മനസുള്ളവരുടെ കാരുണ്യം കാത്ത് അന്‍സാരി
എരുമേലി: സന്മനസുളളവരുടെ കാരുണ്യം തേടി അന്‍സാരി എന്ന ഇരുപത്തേഴുകാരന്‍. എരുമേലിവിലങ്ങുപാറ പതാലില്‍ അന്‍സാരി (ഷാമോന്‍) രോഗം എന്തെന്ന് തിരിച്ചറിയാതെ ശരീരംതളര്‍ന്നു കിടപ്പിലാണ്.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്നതിനിടയില്‍ രണ്ടുവര്‍ഷം മുന്‍പ് ആരംഭിച്ച കാലിനും നടുവിനുമുളളവേദന അവസാനം അന്‍സാരിയെ രോഗശയ്യയിലാക്കി.
ഭാര്യയും രണ്ട് വയസുകാരനും രണ്ടുമാസം മാത്രം പ്രായമുളള രണ്ട പിഞ്ചുകുഞ്ഞുങ്ങളുടെ പിതാവുമാണ് അന്‍സാരി. സര്‍ക്കാര്‍ ഭാഗ്യക്കുറികള്‍ വിറ്റ് ഉപജീവനം നടത്തിവരികവെയാണ ്അജ്ഞാതരോഗത്തിന് അടിമയാണെന്ന കാര്യം അറിയുന്നത്.
അന്‍സാരിയുടെ പിഞ്ച്കുഞ്ഞുങ്ങളില്‍ രണ്ട് മാസം മാത്രം പ്രായമുളള കുഞ്ഞ് ഹ്യദ്രോഗിയാണ്. നിര്‍ദ്ധനായ അന്‍സാരിയുടെ പിതാവ് ഷാഹുല്‍ഹമീദിന്റെ വളരെതുച്ഛമായ വരുമാനവും സുമനസുകളുടെ സഹായത്താലുമാണ് അന്‍സാരിയുടെ കുടുംബച്ചെലവുകളുംചികിത്സാചെലവുകളും നടത്തിക്കൊണ്ടിരിക്കുന്നത്.
എന്നാല്‍, മൂന്നുസെന്റ്സ്ഥലവും പണിതീരാത്ത കൊച്ചുവീടുമാണ് ഇവര്‍ക്കു സ്വന്തമായുളളത്.
സന്മനസുളളവരുടെ സഹായഹസ്തമുണ്ടെങ്കില്‍ അന്‍സാരിയെ ചികിത്സയിലൂടെ ജീവിതത്തിലേക്കു തിരികെകൊണ്ടുവരാമെന്ന ആത്മവിശ്വാസത്തോടെ നാട്ടുകാര്‍ ഒരുമിച്ച് എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ്‌ക്യഷ്ണകുമാര്‍ (രക്ഷാധികാരി) ഗ്രാമപഞ്ചായത്തംഗംകെ.ആര്‍അജേഷ് (കണ്‍വീനര്‍) ജമാഅത്ത് കമ്മിറ്റിയംഗം ഹക്കീംമാടത്താനി (ചെയര്‍മാന്‍) ആയിചികിത്സാസഹായസമിതിരൂപീകരിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്ക്എരുമേലി ബ്രാഞ്ചില്‍ 0146053000024532 എന്ന അക്കൗണ്ട് നമ്പരില്‍ (ഐ.എഫ്.എസ്.സി കോഡ് എസ്.ഐ.ബി.എല്‍ 0000146) സഹായമെത്തിക്കണമെന്നു സഹായസമിതി ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."