HOME
DETAILS

വിലകൂടിയ ആറാമത്തെ ഐഫോണും ശിവശങ്കറിന്റെ നിയന്ത്രണത്തില്‍?

  
backup
November 01 2020 | 04:11 AM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf%e0%b4%af-%e0%b4%86%e0%b4%b1%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%90%e0%b4%ab%e0%b5%8b%e0%b4%a3%e0%b5%81%e0%b4%82

 


കോട്ടയം: യൂനിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ വിലകൂടിയ ആറാമത്തെ ഐഫോണും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ നിയന്ത്രണത്തിലെന്ന് സൂചന. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കാണ് ഐ ഫോണ്‍ ശിവശങ്കറിന്റെ നിയന്ത്രണത്തിലാണെന്ന വിവരം ലഭിച്ചത്. സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് കൈമാറിയ ഐ ഫോണുകള്‍ ആര്‍ക്കൊക്കെയാണ് ലഭിച്ചതെന്ന വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിരുന്നു.
അഞ്ച് ഐഫോണുകള്‍ സന്തോഷ് ഈപ്പനില്‍ നിന്നും സ്വീകരിച്ചുവെന്നായിരുന്നു സ്വപ്നയുടെ മൊഴി. എന്നാല്‍ സന്തോഷ് ഈപ്പന്‍ ആറു ആപ്പിള്‍ ഐഫോണുകള്‍ വാങ്ങിയതിന്റെ ഇന്‍വോയിസ് അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഏറ്റവും വിലകൂടിയ ആറാമത്തെ ഫോണും കോഴയായി നല്‍കിയെന്ന വിലയിരുത്തലില്‍ അന്വേഷണ സംഘം എത്തിയിരുന്നു. സന്തോഷ് ഈപ്പന്‍ നല്‍കിയ 99,900 രൂപയുടെ ഒരു ഐഫോണ്‍ ഉപയോഗിക്കന്നത് ശിവശങ്കറാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വിലകൂടിയ ആറാമത്തെ ഐഫോണ്‍ ആരുടെ പക്കലാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് ശിവങ്കറിന്റെ നിയന്ത്രണത്തിലാണെന്ന് മനസിലാക്കിയത്.
യു.എ.ഇ ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് നല്‍കാനെന്നു പറഞ്ഞാണ് സ്വപ്നാ സുരേഷ് ഫോണുകള്‍ കൈപ്പറ്റിയതെന്നാണ് സന്തോഷ് ഈപ്പന്‍ പറഞ്ഞത്. അഡീഷണല്‍ ചീഫ് പ്രോട്ടോക്കോള്‍ ഓഫിസര്‍ സമ്മാനമായി ഐഫോണ്‍ സ്വീകരിച്ചിരുന്നു. ആപ്പിള്‍ ഐഫോണ്‍ ഉപയോഗിക്കണമെങ്കില്‍ ഇ മെയില്‍ മാതൃകയില്‍ ഐക്ലൗഡ് അക്കൗണ്ട് ആവശ്യമാണ്. ഇതു പരിശോധിച്ചാല്‍ ഫോണിന്റെ മോഡല്‍, ഐ.ഒ.എസ് വേര്‍ഷന്‍, രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍, സീരിയല്‍ നമ്പര്‍, ഐ.എം.ഇ.ഐ എന്നിവ വ്യക്തമാകും. ഒരു ആപ്പിള്‍ ഐഡിയില്‍ ഒരാള്‍ എത്ര ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ അതെല്ലാം രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ കളഞ്ഞു പോയാലും എവിടെയെന്ന് കണ്ടെത്താനും കഴിയും.

ഐഫോണ്‍ ആര്‍ക്ക് കിട്ടിയെന്ന്
അറിയാമെന്ന് ചെന്നിത്തല

കോട്ടയം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാറിനായി യൂനിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്ന വഴി നല്‍കിയ കണ്ടെത്താനുള്ള ഐഫോണ്‍ ആര്‍ക്കാണ് കിട്ടിയതെന്ന് തനിക്കറിയാമെന്ന വെളിപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂനിടാക് വിതരണം ചെയ്ത ഒരു ഫോണ്‍കൂടി ലഭിക്കാനുണ്ട്. ആ ഫോണ്‍ എവിടെയുണ്ടെന്ന് എനിക്കറിയാം. അതു ഞാന്‍ വെളിപ്പെടുത്തുന്നില്ല. ഇതു പറഞ്ഞതിന്റെ പേരില്‍ അന്വേഷണ ഏജന്‍സി എന്നെ ചോദ്യം ചെയ്യുമോ എന്നറിയില്ല. ഏതായാലും ഞാന്‍ വെളിപ്പെടുത്തുന്നില്ല. എന്റെ കൈയില്‍ ആ ഐഫോണില്ലെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago