HOME
DETAILS

സഭാ സേവനത്തിനുപോയ മകള്‍ അനുഭവിച്ചത് കടുത്ത പീഡനം

  
backup
September 16 2018 | 03:09 AM

%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%aa%e0%b5%8b%e0%b4%af-%e0%b4%ae%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-2

കൊച്ചി: പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കൊപ്പം നിലകൊണ്ടതിന് തന്റെ മകള്‍ അനുഭവിക്കേണ്ടിവന്നത് കടുത്ത മാനസികപീഡനമെന്ന് ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന അഞ്ചംഗ കന്യാസ്ത്രീ സംഘത്തിന് നേതൃത്വം നല്‍കുന്ന സിസ്റ്റര്‍ അനുപമയുടെ പിതാവ് വര്‍ഗീസ്.
ഒരു വര്‍ഷത്തിലേറെയായി എന്റെ മകള്‍ കടുത്ത മാനസിക പീഡനം നേരിടുന്നു. ചിലര്‍ പറയുന്നതുപോലെ അവളെ കന്യാസ്ത്രീ ആക്കാന്‍ നിര്‍ബന്ധപൂര്‍വം തള്ളിവിട്ടതല്ല. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അവള്‍ കോണ്‍വെന്റില്‍ പോകണം, കന്യാസ്ത്രീയാകണം സേവനം ചെയ്യണം എന്നൊക്കെ ഞങ്ങളോട് പറയുന്നത്. തുടര്‍ന്ന് പത്താംക്ലാസ് പൂര്‍ത്തിയായ ഉടന്‍ പ്ലസ് ടുവിന് പോകാന്‍പോലും കൂട്ടാക്കാതെ അവള്‍ സഭാവസ്ത്രമണിയാന്‍ തീരുമാനമെടുക്കുകയായിരുന്നു. പിന്നീടാണ് ജലന്ധറിലുള്ള എന്റെ ഒരു ബന്ധുവഴി അവിടെ എത്തുന്നത്. നാലുവര്‍ഷത്തെ പഠനത്തിനുശേഷം 2015 എപ്രില്‍ മാസം സഭാവസ്ത്രം സ്വീകരിച്ച് കന്യാസ്ത്രീ ആയി.
2016ല്‍ കുറുവിലങ്ങാട് മഠത്തിലെത്തിയപ്പോഴാണ് അവിടെ മദറായിരുന്ന ഇപ്പോള്‍ പീഡനപരാതി നല്‍കിയിരിക്കുന്ന കന്യാസ്ത്രീയുമായി അടുപ്പത്തിലാകുന്നത്. പിറ്റേവര്‍ഷം തന്നെ ജലന്ധറില്‍നിന്നു മദര്‍ ജനറാള്‍ വിളിപ്പിച്ച് ജലന്ധറിലെ ഒരു കോണ്‍വെന്റില്‍ മദറായി ഉടന്‍ നിയമിക്കുമെന്ന് അറിയിക്കുകയും അങ്ങോട്ടേക്ക് പുറപ്പെടാന്‍ ആവശ്യപ്പെടുകയും ചെയ്തു. അവിടെ എത്തിയപ്പോഴാകട്ടെ 200 കിലോമീറ്റര്‍ അകലെയുള്ള പഞ്ചാബി കന്യാസ്ത്രീകള്‍ മാത്രമുള്ള കോണ്‍വെന്റില്‍ വെറും കന്യാസ്ത്രീ ആയിട്ടായിരുന്നു നിയമനം. ഇക്കാര്യങ്ങളൊന്നും അനുപമ വീട്ടുകാരെ അറിയിച്ചിരുന്നില്ല.
കുറച്ചുദിവസങ്ങള്‍ക്കുശേഷം ബിഷപ്പ് ഫ്രാങ്കോ ഒരു രാത്രി സുഹൃത്ത് മുഖാന്തരം വിളിച്ചുവരുത്തി പരാതി നല്‍കിയ കന്യാസ്ത്രീയെപ്പറ്റി മൂന്ന് മണിക്കൂറുകളോളം കുറ്റങ്ങള്‍ പറയുകയും അവരെപ്പറ്റി മോശമായി എഴുതി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ജനറല്‍ കൗണ്‍സിലിനു അനുപമ വിശദമായ പരാതി നല്‍കിയിരുന്നു. മദര്‍ജനറാളിനോട് ചോദിച്ചപ്പോള്‍ അതൊക്കെ സഭയ്ക്കകത്തെ കാര്യങ്ങളാണെന്നായിരുന്നു മറുപടി. തുടര്‍ന്ന് നിജസ്ഥിതി വിവരിച്ച് താന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് തപാലിലൂടെ പരാതി നല്‍കിയിരുന്നു.
മറുപടി ലഭിക്കാത്തതിനാല്‍ ആലഞ്ചേരിയെ നേരിട്ട് കണ്ട് പരാതി നല്‍കി. 2017നവംബര്‍ 23ന് കൊച്ചിയില്‍ നേരിട്ട് കാണുമ്പോള്‍ പീഡനത്തിനിരയായി കന്യാസ്ത്രീയും സിസ്റ്റര്‍ നീന റോസും ഒപ്പമുണ്ടായിരുന്നെന്ന് വര്‍ഗീസ് വിശദീകരിച്ചു. ചര്‍ച്ചയ്ക്കുശേഷം രണ്ടുകൈയും എന്റെ തലയില്‍വച്ച് കര്‍ദിനാള്‍ പറഞ്ഞു,
മകനെ എനിക്കൊരു അപേക്ഷയുണ്ട്, മാധ്യമങ്ങള്‍ക്ക് മുന്നിലും പൊലിസിലും പോകരുത്, ഈ പ്രശ്‌നങ്ങള്‍ എത്രയും വേഗം തീര്‍ത്തുതരാം. മൂന്നാമതൊരാള്‍ ഈ വിഷയങ്ങളൊന്നും അറിയരുതെന്നും പറഞ്ഞു. അതുകൊണ്ട് ഇടവക പള്ളിയിലെ അച്ചനോടുപോലും പറഞ്ഞില്ല.
ജലന്ധര്‍ ബിഷപ്പ് ഇടപെട്ട് തന്നെ എം.എ പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്ന കാര്യമാണ് സിസ്റ്റര്‍ നീന റോസ് കര്‍ദിനാളിനോട് പറഞ്ഞത്. പരാതിനല്‍കിയ കന്യാസ്ത്രീക്ക് ഒപ്പം നിന്നതിന്റെ പേരില്‍ അതിക്രൂരമായ മാനസിക പീഡനമാണ് തന്റെ മകള്‍ ഉള്‍പ്പെടെ ഇപ്പോള്‍ സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. സമരം സഭയ്‌ക്കോ മെത്രാന്‍മാര്‍ക്കോ എതിരെയല്ലും വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago