നീണ്ടൂര്‍ സ്‌കൂളിലെ അക്രമം: പ്രായപൂര്‍ത്തിയാകാത്ത മൂന്നു പേരെ പിടികൂടി
ഏറ്റുമാനൂര്‍: നീണ്ടൂര്‍ എസ്.കെ.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അതിക്രമിച്ച് കയറി സ്‌കൂള്‍ തല്ലിതകര്‍ക്കുകയും,നോട്ടീസ് ബോര്‍ഡിന് തീയിടുകയും ചെയ്ത മൂന്ന് പ്രായ പൂര്‍ത്തിയാകാത്ത കുട്ടിക െപൊലിസ് പിടികൂടി.
നീണ്ടൂര്‍,കുട്ടാമ്പുറം,കല്ലറ സ്വദേശികളേയാണ് പൊലിസ് പിടി കൂടിയത്. ഓരാള്‍ എസ്.കെ.വി സ്‌കൂളില്‍ ഒന്‍പതാം ക്ലാസില്‍ വച്ച് തന്നെ പഠിത്തം നിര്‍ത്തിയ പൂര്‍വ വിദ്യാര്‍ഥിയാണ്.വെള്ളിയാഴ്ച ലഹരിക്ക് അടിമപ്പെട്ട് പുലര്‍ച്ചെ രണ്ടോടെ സ്‌കൂളില്‍ 10 അടി ഉയരമുള്ള ഗെയിറ്റ് ചാടി കടന്നായിരുന്നു ആക്രമണം. വരാന്തയില്‍ നിരത്തിയിരുന്ന ചെടിച്ചട്ടികള്‍ എറിഞ്ഞ് ഉടയ്ക്കകയും. ജനല്‍ പാളികളുടെ ചില്ല് തല്ലിപൊട്ടിക്കുകയും നോട്ടീസ് ബോര്‍ഡിന് തീയിടുകയും ചെയ്തു. ജൂലൈ മാസം അഞ്ചിന് സ്‌കൂളിന്റ കവാടത്തിലും,ഓഫിസ് പടിക്കലും സ്‌കൂളിലേക്ക് പ്രവേശിക്കാന്‍ പറ്റാത്ത രീതിയില്‍ സാമൂഹ്യ വിരുദ്ധര്‍ കുപ്പിചില്ലുകള്‍ വിതറിയിരുന്നു.ഓരാഴ്ച മുന്‍പ് കൈപ്പുഴ സെന്റ് ജോര്‍ജ് സ്‌കൂളില്‍ കവാടത്തിലെ വാതിലിന്റേയും ജനലിന്റേയും ചില്ലുകളും,ചെടിച്ചട്ടികളും സമാനമായ രീതിയില്‍ തകര്‍ത്തിരുന്നു.
മൊബൈല്‍ ടവറിന്റ ലൊക്കേഷന്‍ ശേഖരിച്ചായിരുന്നു പൊലിസ് അന്വേഷണം.സംശയം തോന്നിയ 40 പേരെ പിടികൂടി ചോദ്യം ചെയ്താണ് പ്രതികളെ കണ്ടെത്തിയത്. ഏറ്റുമാനൂര്‍ എസ്.ഐ അനൂപ് ജോസിന്റ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് കേസ് അന്വേഷിച്ചത്.പ്രിന്‍സിപ്പള്‍ മജിസ് ട്രേറ്റ് ജുവനയില്‍ കോടതിയില്‍ ഹാജരാക്കിയ മൂവരേയും ജുവനയില്‍ ഹോമിലേക്ക് അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."