HOME
DETAILS

കൂത്തുപ്പറമ്പ് സമരനായകന്‍ പുഷ്പന്റെ സംസ്‌കാരം ഇന്ന്; കോഴിക്കോട്ട് നിന്ന് തലശ്ശേരിയിലേക്ക് വിലാപയാത്ര

ADVERTISEMENT
  
September 29 2024 | 01:09 AM

Koothuparamba  leader Pushpans cremation today Mourning journey from Kozhikode to Thalassery

 

കണ്ണൂര്‍: അന്തരിച്ച സിപിഎം പ്രവര്‍ത്തകനും കൂത്തുപ്പറമ്പ് സമരനായകനുമായ പുഷ്പന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കോഴിക്കോട് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം രാവിലെ എട്ടോടെ മൃതദേഹം വിലാപയാത്രയായി തലശ്ശേരിയിലേക്ക് കൊണ്ടുപോകും. വിവിധ ഇടങ്ങളില്‍ ആളുകള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തും. 

രാവിലെ പത്തുമണി മുതല്‍ പതിനൊന്ന് വരെ തലശ്ശേരി ടൗണ്‍ ഹാളിലും, ചൊക്ലി രാമവിലാസം സ്‌കൂളിലും പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് വൈകീട്ട് അഞ്ചുമണിയോടെ ചൊക്ലിയിലെ വസതി പരിസരത്ത് സംസ്‌കരിക്കും. പുഷ്പനോടുള്ള ആദര സൂചകമായി കൂത്തുപ്പറമ്പ്, തലശ്ശേരി നിയമസഭാ മണ്ഡലങ്ങളില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 

കൂത്തുപ്പറമ്പ് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ആഗസ്റ്റ് രണ്ടിന് വൈകീട്ട് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഹൃദായാഘാതമുണ്ടായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

1994ലാണ് നവംബര്‍ 25നാണ് കേരള മനസാക്ഷിയെ നടുക്കിയ കൂത്തുപ്പറമ്പ് പൊലിസ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ അഞ്ച് ഡിവൈഎഫ്.ഐ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. വെടയേറ്റ് സുഷുമ്‌നനാഡി തകര്‍ന്ന് കഴുത്തിന് താഴെ ചലനശേഷി നഷ്ടമായ പുഷ്പ്പന്‍ കഴിഞ്ഞ 30 വര്‍ഷമായി കിടപ്പിലായിരുന്നു.

Koothuparamba  leader Pushpans cremation today Mourning journey from Kozhikode to Thalassery



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  3 days ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  3 days ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  3 days ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 days ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  3 days ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  3 days ago
No Image

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ അക്രമി സംഘം വീടുകയറി ആക്രമിച്ചു

Kerala
  •  3 days ago
No Image

സ്വദേശി വല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാന്‍ നിര്‍ദേശം

latest
  •  3 days ago
No Image

ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ 

oman
  •  3 days ago
No Image

ഒഴിവുദിവസം മീന്‍പിടിക്കാന്‍ പോയി; വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  3 days ago