പാലിയേറ്റീവ് ക്ലിനിക് ഉദ്ഘാടനം ചെയ്തു
ആര്യനാട് : ജീവിത ശൈലിയില്‍ വന്ന മാറ്റവും, വിഷമയമായ പച്ചക്കറിയുടെ ഉപയോഗവും മൂലം മാരകമായ രോഗങ്ങള്‍
ജനങ്ങള്‍ വിലക്ക് വാങ്ങുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ഉഴമലയ്ക്കല്‍ ചക്രപാണിപുരം സംഗമം പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ എസ്ബിഐ ലൈഫിന്റെ സഹായത്തോടെ ആരംഭിച്ച പാലിയേറ്റീവ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് മന്ത്രി പറഞ്ഞു. കെ.എസ്.ശബരീനാഥന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അടിസ്ഥാന ഫണ്ട് കൈമാറല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.വിജുമോഹന്‍, പാലിയം ഇന്ത്യ ഡയറക്ടര്‍ ഡോ:എം. ആര്‍. രാജഗോപാല്‍, എസ്ബിഐ ലൈഫ് റീജിയനല്‍ ഡയറക്ടര്‍ ജി.സുബാഷ് ബാബു, പഞ്ചായത്ത് പ്രസിഡന്റ് എ. റഹീം, ബി.ബി.സുജാത, സമീമാറാണി, ക്ലബ് പ്രസിഡന്റ് ദേവരാജന്‍, സെക്രട്ടറി രാജേഷ്, ശോഭ സത്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."