ആരോഗ്യവകുപ്പ് പരിശോധന: പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു
നിലമ്പൂര്‍: മമ്പാട് ഗ്രാമപഞ്ചായത്തിലെ കൂള്‍ബാറുകള്‍, ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ വസ്തുക്കള്‍ പിടിച്ചെടുത്തു. മമ്പാട് ടൗണ്‍, ടാണ, ബീമ്പുങ്ങല്‍, വടപുറം പ്രദേശങ്ങളിലെ ഹോട്ടലുകള്‍, കുള്ബാറുകള്, ബേക്കറികള്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങള്‍, ക്വാട്ടേഴ്സുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രികരിച്ചാണ് പരിശോധന നടത്തിയത്.
പഴകിയ പാകം ചെയ്ത ഇറച്ചി, പൊരിച്ച മീന്‍, പൂരി, പൊറോട്ട, വെള്ളപ്പം പഴകിയ ചോറ്, ജ്യൂസുകള്‍, കാലാവധി കഴിഞ്ഞ ശീതള പാനിയങ്ങള്‍ എന്നിവ കണ്ടെത്തി നശിപ്പിച്ചു. അനധികൃതമായും ലൈസന്‍സ് ഇല്ലാതെയും പൊതുജനാരോഗ്യ നിയമം ലംഘിച്ചും നടത്തിവരുന്ന ഏഴ് സ്ഥാപന ഉടമകള്‍ക്ക് മുന്നറിയിപ്പ് നോട്ടിസ് നല്കി. ഇവരില്‍ നിന്നും 7,500 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ മാലിന്യ സംസ്ക്കരണത്തിനുള്ള സംവിധാനവും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാത്ത കെട്ടിട ഉടമകള്‍ക്കെതിരേയും നിയമലംഘനം നടത്തുന്ന സ്ഥാപന ഉടമകള്‍ക്കെതിരെയും കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."